കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എക്‌സ്‌റേ മെഷിന്‍ ഉദ്ഘാടനം ചെയ്തു

/

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നഗരസഭ ഫണ്ടുപയോഗിച്ച് വാങ്ങിയ എക്‌സ്‌റേ മെഷിനും നവീകരിച്ച എക്‌സ്‌റേ ഡിപ്പാര്‍ട്ട്‌മെന്റും നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ 2024-25 വര്‍ഷത്തെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10.5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ എക്‌സ്‌റേ മെഷിന്‍ വാങ്ങിയത്. താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. വി വിനോദ് പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി പ്രജില, ഇന്ദിര ടീച്ചര്‍, ഡിവിഷന്‍ കൗണ്‍സിലര്‍ അസീസ് മാസ്റ്റര്‍, രത്‌നവലി ടീച്ചര്‍, വി.പി. ഇബ്രാഹിംകുട്ടി, ആശുപത്രി മാനേജ്മന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ടി കെ രാധാകൃഷ്ണന്‍, സുരേഷ് മേലേപ്പുറത്ത്, ഡോ. പ്രമോദ് ശ്രീനിവാസ്, ഡോ. എം കെ അബ്ദുല്‍ അസീസ്, ഡോ. കെ റഷീദ്, ആശുപത്രി ആര്‍.എം.ഒ ഡോ. അനു എസ് ദാസ് തുടങ്ങിയവര്‍

Leave a Reply

Your email address will not be published.