നടുവണ്ണൂർ: രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് 22 വ്യാഴാഴ്ച ബാലുശ്ശേരിയിൽ വെച്ച് പഞ്ചായത്ത് ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ എന്നിവർക്കായി ഏകദിന ശിൽപശാല സംഘടിപ്പിക്കാൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. പാചക വാതക വില വർധിപ്പിച്ച നടപടിയിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കൂടാതെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്കു നേരെ നടന്ന ഭീകരാക്രമണത്തെയും യോഗം അപലപിച്ചു. മഹിളാ ജനതാജില്ലാ പ്രസിഡണ്ട് പി.സി. നിഷാകുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എം.കെ സതി സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ സുജ ബാലുശ്ശേരി, പി. മോനിഷ, ജില്ലാ ഭാരവാഹികളായ ബേബി ബാലമ്പ്രത്ത്, ഷൈമ കോറോത്ത്, എം.പി അജിത, റീന രയരോത്ത്, ഷറീന സുബെർ, സുമ തൈക്കണ്ടി, ലക്ഷ്മി എം.കെ, നിഷിത കെ.കെ, ദേവി, പ്രസന്ന, ജീജ അനിൽ, സജിന തുടങ്ങിയവർ സംസാരിച്ചു.
Latest from Local News
ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ പാറോപ്പടി വാര്‍ഡില്‍ വോട്ടറായി എന്റോള്‍മെന്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍
കൊയിലാണ്ടി : കുറുവങ്ങാട് എക്കോ ലൈറ്റ് ഏൻറ് സൌണ്ട് ഉടമ ശങ്കരൻ (62) അന്തരിച്ചു . അഛൻ : പരേതനായ കേളപ്പൻ.
കൊയിലാണ്ടി: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഖാദി ഓണം മേള 2025ന്റെ ഭാഗമായി
അഴിയൂർ മുതൽ വെങ്ങളം വരെ ദേശീയ പാതയിലെ യാത്ര ദുരിതത്തിന് എതിരെ ഷാഫി പറമ്പിൽ എം പി യുടെ നേതൃത്വത്തിൽ നടക്കുന്ന
കോഴിക്കോട്: ഒപ്പം കെയർ ഫൌണ്ടേഷൻ ചാരിറ്റി ട്രെസ്റ്റിന്റെ കുടുംബ സംഗമം സംഘടിപ്പിച്ചു. സ്റ്റേറ്റ് സെക്രട്ടറി മുനീർ കുളങ്ങര ഇരിങ്ങത്ത് സ്വാഗതം പറഞ്ഞു.