പേരാമ്പ്ര : പേരാമ്പ്ര പോലീസും ഡാൻസാഫ് സ്‌ക്വാഡും ലഹരിവിൽപ്പനക്കാരെ പിന്തുടർന്ന് പിടികൂടി. വലിയ അളവിൽ ലഹരി മരുന്നായ എംഡിഎംഎ യുമായി യുവാവിനെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്രയിൽ ഇതേവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും കൂടിയ അളവ് എംഡിഎംഎ ആണ് പോലീസ് പിടികൂടിയത്. കരുവണ്ണൂർ മുണ്ടക്കാട് തൊടി മുഹമ്മദ് റിസ്വാന്‍ (25) ആണ് അറസ്റ്റിലായത്. പട്രോളിംഗിനിടെ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടുവണ്ണൂര്‍ കരുവണ്ണൂരിലെ വാടക വീട്ടിൽ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 70.276 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.
നടുവണ്ണൂർ മേഖലയിലെ പ്രധാന ലഹരി വിൽപ്പനക്കാരൻ ആണ് പ്രതി. ബാംഗ്ലൂർ, ഹൈദരാബാദ്, കോഴിക്കോട് ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതിയുടെ ലഹരി വിൽപ്പനയെന്നു പോലീസ് പറഞ്ഞു. പേരാമ്പ്ര പോലീസ് ഇൻസ്‌പെക്ടർ പി ജംഷിദിന്റെ നിർദേശ പ്രകാരം സബ് ഇൻസ്‌പെക്ടർ പി.ഷമീര്‍, സി.പി.ഒമാരായ ബോബി, രമ്യേഷ്, സുജിന ഡിവൈഎസ്പിയുടെ കീഴിലുള്ള ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.







