കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് തല പഠനോത്സവം ഏപ്രിൽ 27ന് കാപ്പാട് നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ് പത്രസമ്മേളനത്തിൽ അറിയിച്ചു. പന്തലായനി ബി.ആർ. സി പരിധിയിലെ 78 സ്കൂളുകളിലും അഞ്ച് പഞ്ചായത്തുകളിലുമായി പഞ്ചായത്ത്തലം, മുനിസിപ്പൽതലം എന്നിങ്ങനെ പഠനോത്സവം നടത്തിയിട്ടുണ്ട്. കാപ്പാട് ബ്ലു ഫ്ളാഗ് ബീച്ചിൽ വെച്ചാണ് ബ്ലോക്ക് തല പഠനോത്സവം സംഘടിപ്പിക്കുന്നത്. ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് വനം വന്യജീവി സംര ക്ഷണ വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാല് മണിയ്ക്ക് കാപ്പാട് ബ്ലു ഫ്ളാഗ് ബീച്ച് മുതൽ തുവ്വപ്പാറ വരെ ആയിരത്തോളം പേർ അണിനിരക്കുന്ന ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിക്കും. തുടർന്ന് ഭിന്നശേഷി വിദ്യാർത്ഥികളുടെ കലാപരിപാടികൾ, പ്രീ പ്രൈമറി കുട്ടികളുടെ കലാപരിപാടികൾ, മെലഡി നൈറ്റ്, കലാസന്ധ്യ തുടങ്ങിയ പരിപാടികൾ അരങ്ങേറുമെന്നും സ്വാഗതസംഘം കൺവീനറും പന്തലായിനി ബി ആർ സി ബിപിസിയുമായ എം മധുസൂദനൻ അറിയിച്ചു.
Latest from Local News
നടുവണ്ണൂർ: രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് 22 വ്യാഴാഴ്ച ബാലുശ്ശേരിയിൽ വെച്ച് പഞ്ചായത്ത് ഭാരവാഹികൾ, മണ്ഡലം
ചേമഞ്ചേരി കാപ്പാട്കല്ലുവെച്ച പുരയിൽ കാർത്യായനി (98) അന്തരിച്ചു. ഭർത്താവ് പരേതനായ രാഘവൻ മാസ്റ്റർ. മക്കൾ പരേതനായ അശോകൻ (റിട്ട.എയർഫോഴ്സ്), സതീശൻ, രാജീവൻ,
കൊയിലാണ്ടി: യുവകലാസാഹിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയും കൊയിലാണ്ടി റെഡ് കർട്ടനും സംയുക്തമായി ഏപ്രിൽ 28 ,29, 30 തീയതികളിൽ കിതാബ് ഫെസ്റ്റിന്റെ
അത്തോളി: കണ്ണിപ്പൊയിൽ അഞ്ജനാറമ്പത്ത് കല്ല്യാണി (92) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: കൃഷ്ണ൯, രാജ൯ (റിട്ട:അധ്യാപക൯, പാവണ്ടൂ൪ ഹൈസ്കൂൾ), സുരേഷ്കുമാ൪
പേരാമ്പ്ര : പേരാമ്പ്ര പോലീസും ഡാൻസാഫ് സ്ക്വാഡും ലഹരിവിൽപ്പനക്കാരെ പിന്തുടർന്ന് പിടികൂടി. വലിയ അളവിൽ ലഹരി മരുന്നായ എംഡിഎംഎ യുമായി യുവാവിനെ