മാനസികോല്ലാസം നൽകാൻ മാതൃഭാഷക്ക് മാത്രമേ കഴിയൂ……. – കൽപറ്റ നാരായണൻ

മാനസികോല്ലാസം നൽകുന്നത് മാതൃഭാഷയിലൂടെയാണെന്ന് സാഹിത്യകാരൻ കൽപറ്റ നാരായണൻ അഭിപ്രായപ്പെട്ടു. മനസ്സറിഞ്ഞ് ചിരിക്കാനും ആനന്ദിക്കാനും കഴിയുന്നത് മാതൃഭാഷ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോഴാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൊയിലാണ്ടിയിൽ നടക്കുന്ന എസ്. എസ്. എൽ.എസി, മൂല്യനിർണയ ക്യാമ്പിൽ മലയാളം ക്യാമ്പ് കൂട്ടം സംഘടിപ്പിച്ച സാഹിത്യ സല്ലാപം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. ശാന്ത അധ്യക്ഷത വഹിച്ചു. സർവ്വീസിൽ നിന്ന് വിരമിക്കുന്ന കെ. രാജീവൻ, സതീശൻ. വി എന്നിവർക്ക് സ്നേഹാദരം നൽകി. സാഹിത്യകുലപതി എം.ടി, ലോക മതേതര മുഖം മാർപ്പാപ്പ, ഭീകരവാദികളുടെ അക്രമണത്തിന് മരണപ്പെട്ട സഹോദരങ്ങൾ, എം.ജി.എസ്. നാരായണൻ എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി. ക്യാമ്പ് ഓഫീസർ രഞ്ജു എസ്, വി.എം. അഷറഫ്, കെ. ചന്ദ്രൻ, കെ. എം. നസീർ, റഫീഖ് കാരക്കണ്ടി, സമീർ ചെറുവണ്ണൂർ, വേണുഗോപാൽ പേരാമ്പ്ര, കെ. ഷൈബ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.