കോഴിക്കോട് ജില്ലയിൽ താമസിക്കുന്ന പാക് പൗരത്വമുള്ള മൂന്നുപേർക്ക് രാജ്യം വിടാൻ നോട്ടീസ്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ താമസിക്കുന്ന പാക് പൗരത്വമുള്ള മൂന്നുപേർക്ക് രാജ്യം വിടാൻ നോട്ടീസ്. കൊയിലാണ്ടി സ്വദേശിക്കും വടകര സ്വദേശികളായ രണ്ടുപേർക്കുമാണ് നോട്ടീസ് ലഭിച്ചത്. മതിയായ രേഖകള്‍ ഇല്ലാതെ ഇന്ത്യയില്‍ താമസിക്കുന്നതിനാല്‍ ഞായറാഴ്ചക്കുള്ളില്‍ രാജ്യം വിട്ടുപോകണമെന്ന് കാണിച്ചാണ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. കച്ചവടാവശ്യത്തിന് പാകിസ്താനിലേക്ക് പോയി പൗരത്വമെടുത്തവരും വിവാഹത്തോടെ ഇന്ത്യയിലെത്തിയവർക്കുമാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്.

കൊയിലാണ്ടിയിൽ താമസിക്കുന്ന ഹംസ, വടകര വൈക്കിലിശ്ശേരിയിൽ താമസിക്കുന്ന കഞ്ഞിപ്പറമ്പത്ത് ഖമറുന്നീസ, സഹോദരി അസ്മ എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്. കറാച്ചിയിൽ കച്ചവടം നടത്തുകയായിരുന്നു ഇവരുടെ കുടുംബം. പിതാവ് മരിച്ചശേഷമാണ് ഇവർ കേരളത്തിലെത്തിയത്. കണ്ണൂരിലായിരുന്നു ഖമറുന്നീസ താമസിച്ചിരുന്നത്. പിന്നീട് 2022ൽ വടകരയിലെത്തി. ചൊക്ലിയിലാണ് അസ്മ താമസിക്കുന്നത്. 2024ൽ വിസയുടെ കാലാവധി കഴിഞ്ഞതിനാൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ വിസ പുതുക്കി കിട്ടിയില്ല എന്നാണ് രണ്ടുപേരും പറയുന്നത്.

കേരളത്തിൽ ജനിച്ച ഹംസ 1965ൽ ജോലിക്കായി പാകിസ്താനിലേക്ക് പോയതാണ്. കറാച്ചിയിൽ കടനടത്തിയിരുന്ന സഹോദരനൊപ്പം കൂടി. ബംഗ്ലാദേശ് വിഭജനത്തിന് ശേഷം 1972ൽ നാട്ടിലേക്ക് പാസ്​പോർട്ട് ആവശ്യമായി വന്നപ്പോൾ ഹംസ പാക് പൗരത്വം സ്വീകരിച്ചു. എന്നാൽ 2007ൽ കച്ചവടം അവസാനിപ്പിച്ച് ഹംസ കേരളത്തിൽ എത്തി.

ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകിയെങ്കിലും അപേക്ഷ ലഭിച്ചു എന്ന മറുപടി മാത്രമാണ് ലഭിച്ചത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താൻ പൗരൻമാരുടെ വിസ റദ്ദാക്കാൻ തീരുമാനിച്ചിരുന്നു. ഈ മാസം 27നകം നാടുവിടാനാണ് അന്തിമ നിർദേശം നൽകിയത്. എന്നാൽ മെഡിക്കൽ വിസയിലെത്തിയവർക്ക് രണ്ടു ദിവസം കൂടി സാവകാശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിക്ക് വേണ്ടി കാനത്തിൽ ജമീല, എം.എൽ.എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും അനുവദിച്ച ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു

Next Story

എം ജി എസ് നാരായണന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി

Latest from Main News

എം ജി എസ് നാരായണന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി

അന്തരിച്ച ചരിത്രകാരന്‍ എം ജി എസ് നാരായണന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി. ശനിയാഴ്ച വൈകീട്ട് 4.37ന് സ്മൃതിപഥത്തിലെ ഇലക്ട്രിക് ശ്മശാനത്തിലായിരുന്നു സംസ്‌കാരം.

ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് ആദ്യവാരം പ്രഖ്യാപിക്കും

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകളുടെ ടാബുലേഷൻ അടക്കമുള്ള ജോലികൾ പുരോഗമിക്കുകയാണ്. ടാബുലേഷൻ ജോലികൾ പൂർത്തിയാക്കി കഴിഞ്ഞാൽ പരീക്ഷാബോർഡ് യോഗം ചേർന്ന പ്രാഥമിക

മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മദ്യവില വർധിക്കും

മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മദ്യവില വർധിക്കും. മദ്യത്തിന്റെ എക്സൈസ് തീരുവയും മദ്യശാലകളുടെ വാർഷിക ലൈസൻസ് ഫീസും കുത്തനെ കൂട്ടാൻ പുതുച്ചേരി സർക്കാർ

സംസ്ഥാനത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണില്‍ പുതിയ താരിഫ് പ്ലാനുകള്‍ നിലവില്‍ വന്നു

സംസ്ഥാനത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണില്‍ പുതിയ താരിഫ് പ്ലാനുകള്‍ നിലവില്‍ വന്നു. നേരത്തേയുള്ള പ്ലാനുകള്‍ക്ക് പുറമേ പുതുതായി ഒരു പ്ലാന്‍

തൃശൂർ പൂരത്തിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ഇത്തവണത്തെ തൃശൂർ പൂരത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി തിരുവമ്പാടി ദേവസ്വം ബോർഡ് പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടു. പൂരം നടത്താൻ എല്ലാ