സംസ്ഥാനത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണില്‍ പുതിയ താരിഫ് പ്ലാനുകള്‍ നിലവില്‍ വന്നു

സംസ്ഥാനത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണില്‍ പുതിയ താരിഫ് പ്ലാനുകള്‍ നിലവില്‍ വന്നു. നേരത്തേയുള്ള പ്ലാനുകള്‍ക്ക് പുറമേ പുതുതായി ഒരു പ്ലാന്‍ കൂടി പുതിയ താരിഫില്‍ ഉള്‍പ്പെടുത്തി. പഴയ പ്ലാനുകള്‍ നിരക്ക് വര്‍ധനയില്ലാതെ നിലനിര്‍ത്തുകയും രണ്ട് പ്ലാനുകളില്‍ ഡാറ്റാ ലിമിറ്റ് വര്‍ധിപ്പിക്കുകയും ചെയ്തു. 349 രൂപയുടെ ബേസിക് പ്ലസ് പാക്കേജാണ് പുതുതായി കെഫോണ്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം 30 എംബിപിഎസ് വേഗതയില്‍ ഒരു മാസത്തേക്ക് 3000 ജിബി ഡാറ്റ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാനാകും. നേരത്തേ നിലവിലുണ്ടായിരുന്ന 399 രൂപയുടെ കെഫോണ്‍ ഫ്ളക്സ് പാക്കേജില്‍ 3000 ജിബി ഡാറ്റ ലിമിറ്റുണ്ടായിരുന്നത് 3500 ജിബിയായി ഉയര്‍ത്തിയിട്ടുണ്ട്. 40 എംബിപിഎസ് വേഗതയാണ് ഈ പാക്കേജില്‍ ലഭ്യമാകുക.

599 രൂപയുടെ കെഫോണ്‍ ടര്‍ബോ പാക്കേജില്‍ 3500 ജിബി ഡാറ്റ ലിമിറ്റ് ഉണ്ടായിരുന്നത് 4000 ജിബിയായി ഉയര്‍ത്തിയിട്ടുണ്ട്. 100 എംബിപിഎസ് വേഗത ഈ പാക്കേജില്‍ ആസ്വദിക്കാനാകും. എന്നാൽ മറ്റ് പാക്കേജുകള്‍ മാറ്റമില്ലാതെ തുടരും. 299 രൂപയുടെ കെഫോണ്‍ ബേസിക് പാക്കേജില്‍ 20 എംബിപിഎസ് വേഗതയില്‍ 1000 ജിബി വരെ ഇന്റര്‍നെറ്റ് ആസ്വദിക്കാം. 449 രൂപയുടെ കെഫോണ്‍ പ്ലസ് പാക്കേജില്‍ 50 എംബിപിഎസ് വേഗതയില്‍ 3500 ജിബി ഇന്റര്‍നെറ്റ് ലഭിക്കും. 499 രൂപയുടെ കെഫോണ്‍ മാസ് പാക്കേജില്‍ 75 എംബിപിഎസ് വേഗതയില്‍ 3500 ജിബി ഇന്റര്‍നെറ്റ് ലഭ്യമാകും. 799 രൂപയുടെ കെഫോണ്‍ ടര്‍ബോ സൂപ്പര്‍ പാക്കേജില്‍ 150 എംബിപിഎസ് വേഗതയില്‍ 4000 ജിബി ഇന്റര്‍നെറ്റ് ലഭിക്കും.

999 രൂപയുടെ കെഫോണ്‍ സെനിത് പാക്കേജില്‍ 200 എംബിപിഎസ് വേഗതയില്‍ 4000 ജിബി ഇന്റര്‍നെറ്റ് ലഭ്യമാകും. 1499 രൂപയുടെ കെഫോണ്‍ സെനിത് സൂപ്പര്‍ പാക്കേജില്‍ 300 എംബിപിഎസ് വേഗതയില്‍ 5000 ജിബി ഇന്റര്‍നെറ്റാണ് ലഭിക്കുക. പുതിയ ഉപഭോക്താക്കള്‍ക്ക് ആദ്യ ടേം റീച്ചാര്‍ജിനൊപ്പം അഡീഷണല്‍ വാലിഡിറ്റി കൂടാതെ ബോണസ് വാലിഡിറ്റി കൂടി ലഭിക്കുന്ന വെല്‍ക്കം ഓഫറും നിലവിൽ കെഫോണിലുണ്ട്. പുതിയ കണക്ഷനുകള്‍ ലഭിക്കുന്നതിനായി https://selfcare.kfon.co.in/dm.php എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്‌തോ 18005704466 എന്ന നമ്പരില്‍ ബന്ധപ്പെട്ടോ enteKfon ആപ്പ് വഴിയോ അപേക്ഷിക്കാവുന്നതാണ്.

Leave a Reply

Your email address will not be published.

Previous Story

തൃശൂർ പൂരത്തിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

Next Story

മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മദ്യവില വർധിക്കും

Latest from Main News

സഹകരണബാങ്കുകളുടേയും സംഘങ്ങളുടേയും വായ്പ പരിധി വര്‍ധിപ്പിച്ചു

സഹകരണബാങ്കുകളുടേയും സംഘങ്ങളുടേയും വായ്പ പരിധി വര്‍ധിപ്പിച്ചു. ഒരു കോടി രൂപയാണ് പുതിയ വായ്പ പരിധി. മുമ്പത് 75 ലക്ഷം രൂപയായിരുന്നു. 100

തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയിലെ പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള സംവരണ വാര്‍ഡുകളൾ

കേരള പഞ്ചായത്ത് രാജ് ആക്ട് 153 (4) (ഡി) വകുപ്പ് പ്രകാരം 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍,

മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിൽ നിയമനം

കോഴിക്കോട് മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. പ്ലംബിംഗ്, ഇലക്ട്രിക്കൽ, വെൽഡിംഗ്, ഇൻഡസ്ട്രിയൽ, കാർപെന്റിംഗ്, പെയിന്റിംഗ്, അലൂമിനിയം ഫാബ്രിക്കേഷൻ, കൺസ്ട്രക്ഷൻ

പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍: ഹെൽപ് ഡെസ്ക് ആരംഭിച്ചു

പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലെയും കൃത്യമായ വിവരങ്ങൾ, വിശദീകരണങ്ങൾ, സഹായം എന്നിവ പൊതുജനങ്ങൾക്ക് നൽകുന്നതിനായി ജില്ലാ

മാവേലിയിലും മലബാറിലും ഗോവിന്ദച്ചാമിമാരുടെ അഴിഞ്ഞാട്ടത്തിന് കുറവൊന്നുമില്ല: വാതില്‍പ്പടിയിലെ ഉറക്കം, ശുചിമുറിയില്‍ കയറി മദ്യപാനവും, പുകവലിയും, ഒപ്പം കളവും

കൊയിലാണ്ടി: മംഗളൂരില്‍ നിന്ന് യാത്ര തുടങ്ങുന്ന മാവേലി എക്‌സ്പ്രസ്സിലും മലബാര്‍ എക്‌സ്പ്രസ്സിലും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ മദ്യപാനികളുടെയും മോഷ്ടാക്കളുടെയും ശല്യമേറുന്നു. ഇത്