കിതാബ് ഫെസ്റ്റ് 2025 രണ്ടാം പതിപ്പ് ഏപ്രിൽ 28,29,30 കൊയിലാണ്ടിയിൽ

കൊയിലാണ്ടി: യുവകലാസാഹിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയും കൊയിലാണ്ടി റെഡ് കർട്ടനും സംയുക്തമായി ഏപ്രിൽ 28 ,29, 30 തീയതികളിൽ കിതാബ് ഫെസ്റ്റിന്റെ രണ്ടാം പതിപ്പ് കൊയിലാണ്ടിയിൽ വെച്ച് സംഘടിപ്പിക്കുകയാണ്. 28 ന് വൈകുന്നേരം 5 മണിക്ക് കൊയിലാണ്ടി ബസ്റ്റാൻറിലെ യു.എ.ഖാദർ പാർക്കിൽ വെച്ച് പ്രശസ്ത സിനിമ നടനും എഴുത്തുകാരനുമായ മധുപാൽ ഉദ്ഘാടനം നിർവഹിക്കും. കിതാബ് 2024 ഓർമ്മ പുസ്തകം കവി പി കെ ഗോപി പ്രകാശനം ചെയ്യും. മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഏറ്റുവാങ്ങും. സംഘാടകസമിതി ചെയർമാൻ ഡോ. അബൂബക്കർ കാപ്പാട് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇ.കെ. വിജയൻ എംഎൽഎ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. കെ വി രാജൻ, മധു കിഴക്കയിൽ, ബാബുരാജ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിൽ മധുപാലിന്റെ ഇരുകരകൾക്കിടയിൽ ഒരു ബുദ്ധൻ എന്ന കഥാസമാഹാരം ചർച്ച ചെയ്യും. ഡോ. ശശികുമാർ പുറമേരി പുസ്തകാ അവതരണം നടത്തും. തുടർന്ന് പ്രശസ്ത ബാവുൽ ഗായിക ശാന്തി പ്രിയ ബാവുൽ ഗീതങ്ങൾ അവതരിപ്പിക്കും.

കിത്താബ് ഫെസ്റ്റ് പേരുകൊണ്ട് സൂചിപ്പിക്കുന്നത് പോലെ തന്നെ പുസ്തകങ്ങളുടെ ഉത്സവമാണ്. 29 ,30 തീയതികളിൽ മലയാളത്തിൽ ഇറങ്ങിയ പ്രധാന പുസ്തകങ്ങൾ ചർച്ച ചെയ്യും. 29 ന് ആർ. രാജശ്രീയുടെ ആത്രേയകം, മിനി എം.ബി.യുടെ ഞാൻ ഹിഡിംബി, നിമ്ന വിജയിൻ്റെ ഏറ്റവും പ്രിയപ്പെട്ട എന്നോട്, ബിനീഷ് പുതുപ്പണത്തിന്റെ പ്രേമനഗരം, ജിസ ജോസിന്റെ ആനന്ദഭാരം, അനൂപ് ദാസിന്റെ മറ്റൊരു മഹാഭാരതം, മണിയൂർ ഇ. ബാലന്റെ ഇവരും ഇവിടെ ജനിച്ചവർ, യു.എ. ഖാദറിന്റെ തൃക്കോട്ടൂർ പെരുമ, സോമൻ കടലൂരിൻ്റെ പുള്ളിയൻ, സുകുമാരൻ ചാലിഗദ്ദയുടെ ബേത്തിമാരൻ, ആദിയുടെ പെണ്ണപ്പൻ തുടങ്ങിയ പുസ്തകങ്ങൾ ചർച്ച ചെയ്യും.

തുടർന്ന് വൈകുന്നേരം 6 മണിക്ക് കൊയിലാണ്ടി ബസ്റ്റാൻഡിലെ യു.എ. ഖാദർ പാർക്കിൽ വെച്ച് നടക്കുന്ന കാവ്യോത്സവം കവി കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വീരാൻകുട്ടി, ബാപ്പു വാവാട് എന്നിവർ പ്രഭാഷണം നടത്തും. ഡോ. വി.എൻ. സന്തോഷ് കുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശ്രീനി എടച്ചേരി, സുനിൽ തിരുവങ്ങൂർ , ദീപ പിഎം, അഡ്വ. കെ. ടി. ശ്രീനിവാസൻ അനിവേദ എ.ആർ. എന്നിവർ കവിതകൾ അവതരിപ്പിക്കും.

30 ന് ഷംസുദ്ദീൻ കുട്ടോത്തിന്റെ മുഹമ്മദ് പേരാമ്പ്രയെക്കുറിച്ചെഴുതിയ കെടാത്ത ചൂട്ട്, എമിൽ മാധവിയുടെ കുമരു നാടകം, മാധവൻ പുറച്ചേരിയുടെ അമ്മയുടെ ഓർമ്മ പുസ്തകം, ഡോ. ഷംഷാദ് ഹുസൈന്റെ ഒരു മലപ്പുറം പെണ്ണിൻ്റെ ആത്മകഥ, ഡോ.ഐസക് ഈപ്പൻ്റെ സെർട്ടോ ഏലിയോസ്, ഹാൻ കാങ്ങിൻ്റെ സി.വി. ബാലകൃഷ്ണൻ വിവർത്തനം ചെയ്ത വെജിറ്റേറിയൻ , ഉദയകുമാറിന്റെഡോ .എൻ.എം. സണ്ണി വിവർത്തനം ചെയ്ത മഞ്ഞക്കുട ചൂടിയ പെൺകുട്ടി, എൻ.പി . ഹാഫ്സ് മുഹമദിൻ്റെ ഹാർമോണിയം, വി.ടി. മുരളി പി ഭാസ്ക്കരനെ കുറിച്ചെഴുതിയ കണ്ണീരും സ്വപ്നങ്ങളും, ആലങ്കോട് ലീലാകൃഷ്ണന്റെ കവിതകൾ തുടങ്ങിയ പുസ്തകങ്ങൾ ചർച്ച ചെയ്യും. പുസ്തക ചർച്ചകളിൽ ഗ്രന്ഥകർത്താക്കളും മോഡറേറ്റർമാരും പങ്കെടുക്കും. ഫെസ്റ്റിൽ പങ്കെടുക്കുന്ന എല്ലാവർക്കും ചർച്ചയിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടാകും.

ഫെസ്റ്റിൻ്റെ ഭാഗമായി 29ന് യുപി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് 29ന് സാഹിത്യ ശില്പശാലയും മുപ്പതിന് നാടക ശില്പശാലയും സംഘടിപ്പിക്കും. സാഹിത്യ ശില്പശാലയുടെ ഡയറക്ടർ എം എം സജീന്ദ്രനും നാടക ശില്പശാലയുടെ ഡയറക്ടർ അബു മാഷുമാണ്. സാഹിത്യ ശില്പശാല കേരള ഹൗസിംഗ് ബോർഡ് ചെയർമാൻ ടി.വി. ബാലൻ ഉദ്ഘാടനം ചെയ്യും . നാടകാശില്പശാല കേരള നാളികേര വികസന കോർപ്പറേഷൻ ചെയർമാൻ ടി.കെ. രാജൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കും. അജിത നമ്പ്യാർ, എൽസി സുകുമാരൻ, ഗിരിജാ കായലാട്ട് , കെ .വി .അലി അരങ്ങാടത്ത് തുടങ്ങിയവർ പങ്കെടുക്കും.

മുപ്പതിന് വൈകുന്നേരം 6 മണിക്ക് കൊയിലാണ്ടി യു.എ. ഖാദർ പാർക്കിൽ നടക്കുന്ന സമാപന സമ്മേളനം യുവകലാസാഹിതി സംസ്ഥാന പ്രസിഡണ്ടും കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി. ഗവാസ് മുഖ്യാതിഥിയായി പങ്കെടുക്കും. കെ കെ സുധാകരൻ അധ്യക്ഷനാകുന്ന ചടങ്ങിൽ അഡ്വ. സുനിൽമോഹൻ, പി കെ സുരേഷ്, അഷ്റഫ് കുരുവട്ടൂർ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് ഡോ. വി. എൻ.സന്തോഷ് കുമാർ രചനയും സാക്ഷാത്കാരവും നടത്തിയ എംടി നിലയ്ക്കാത്ത ഓളങ്ങൾ ലൈറ്റ് ആൻഡ് ഷാഡോ അവതരിപ്പിക്കും.

12 സെഷനുകളിലായി 23 പുസ്തകങ്ങൾ ചർച്ച ചെയ്യും. പുസ്തകങ്ങൾ സ്വതന്ത്രമായി ചർച്ച ചെയ്യാനും സംവദിക്കാനുമുള്ള പൊതു ഇടമാകും കിതാബ് ഫെസ്റ്റിൻ്റെ വേദി. ഇതോടനുബന്ധിച്ച് പുസ്തകോത്സവവും സംഘടിപ്പിക്കും. ഫെസ്റ്റിൽ ചർച്ച ചെയ്യുന്ന പുസ്തകങ്ങൾ ഉൾപ്പെടെയുള്ള പുസ്തകങ്ങളുടെ പ്രദർശനവും വില്പനയും നടക്കും. പത്രസമ്മേളനത്തിൽ ഡോ. ശശികുമാർ പുറമേരി, ഡോ. അബൂബക്കർ (കാപ്പാട്), അഷ്റഫ് കുരുവട്ടൂർ, പ്രദീപ് കണിയാരിക്കൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

അത്തോളി കണ്ണിപ്പൊയിൽ അഞ്ജനാറമ്പത്ത് കല്ല്യാണി അന്തരിച്ചു

Next Story

ചേമഞ്ചേരി കാപ്പാട് കല്ലുവെച്ച പുരയിൽ കാർത്യായനി അന്തരിച്ചു

Latest from Local News

കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിക്ക് വേണ്ടി കാനത്തിൽ ജമീല, എം.എൽ.എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും അനുവദിച്ച ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു

കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിക്ക് വേണ്ടി കാനത്തിൽ ജമീല, എം.എൽ.എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും അനുവദിച്ച ആംബുലൻസ് ഫ്ലാഗ്

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എക്‌സ്‌റേ മെഷിന്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നഗരസഭ ഫണ്ടുപയോഗിച്ച് വാങ്ങിയ എക്‌സ്‌റേ മെഷിനും നവീകരിച്ച എക്‌സ്‌റേ ഡിപ്പാര്‍ട്ട്‌മെന്റും നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം

തിരുവങ്ങൂർ, കണ്ണഞ്ചേരി നാരായണി അന്തരിച്ചു

തിരുവങ്ങൂർ, കണ്ണഞ്ചേരി നാരായണി (85) അന്തരിച്ചു. ഭർത്താവ് പരേതനായ കണ്ണഞ്ചേരി അപ്പുക്കുട്ടി. മക്കൾ ശ്രീനിവാസൻ, വസന്ത, ബാബു, പ്രകാശൻ, രമേശൻ. മരുമക്കൾ

കെ.എസ്.ടി.എ തണ്ണീർ പന്തൽ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ചുട്ടുപൊള്ളുന്ന വേനലിൽ പൊതുജനങ്ങൾക്ക് ശുദ്ധജലം നൽകുക എന്ന ലക്ഷ്യത്തോടെ കെഎസ്ടിഎ കൊയിലാണ്ടി ഉപജില്ല സംഘടിപ്പിച്ച തണ്ണീർപന്തൽ പദ്ധതിയുടെ ഉദ്ഘാടനം കൊയിലാണ്ടി

മാനസികോല്ലാസം നൽകാൻ മാതൃഭാഷക്ക് മാത്രമേ കഴിയൂ……. – കൽപറ്റ നാരായണൻ

മാനസികോല്ലാസം നൽകുന്നത് മാതൃഭാഷയിലൂടെയാണെന്ന് സാഹിത്യകാരൻ കൽപറ്റ നാരായണൻ അഭിപ്രായപ്പെട്ടു. മനസ്സറിഞ്ഞ് ചിരിക്കാനും ആനന്ദിക്കാനും കഴിയുന്നത് മാതൃഭാഷ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോഴാണ് എന്ന്