കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിക്ക് വേണ്ടി കാനത്തിൽ ജമീല, എം.എൽ.എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും അനുവദിച്ച ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു ആശുപത്രി സൂപ്രണ്ടിന് കൈമാറി. ചടങ്ങിൽ ബഹു. എം.എൽ.എ ശ്രീമതി. കാനത്തിൽ ജമീല ഓൺലൈനായി പങ്കെടുത്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു. എം.എൽ.എ യുടെ പ്രത്യേക വികസന നിധി 2023-24ൽ നിന്നും 30 ലക്ഷം ചെലവഴിച്ചാണ് ആംബുലൻസ് വാങ്ങിയിരിക്കുന്നത്. പരിപാടിയിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, ഡിവിഷൻ കൗൺസിലർ. അസീസ് മാസ്റ്റർ, രത്നവലി ടീച്ചർ, വി.പി. ഇബ്രാഹിംകുട്ടി, ആശുപത്രി മാനേജ്മന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ടി.കെ രാധാകൃഷ്ണൻ, സുരേഷ് മേലേപ്പുറത്ത്, എം.എൽ.എയുടെ പ്രൈവറ്റ് സെക്രട്ടറി ഷാജു. എൻ, ഡോ. പ്രമോദ് ശ്രീനിവാസ്, ഡോ. അബ്ദുൽ അസീസ് .എം.കെ എന്നിവർ സന്നിഹിതരായിരുന്നു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വിനോദ് .വി, പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിന് കൊയിലാണ്ടി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില .സി സ്വാഗതവും താലൂക്ക് ആസ്ഥാന ആശുപത്രി ആർ.എം.ഒ ഡോ. അനു .എസ് ദാസ് നന്ദിയും രേഖപ്പെടുത്തി സംസാരിച്ചു.
Latest from Local News
മേപ്പയ്യൂർ: നൊച്ചാട് കണ്ടോത്ത് പരേതരായ നാരായണൻ അടിയോടി, ഹൈമവതി അമ്മ എന്നിവരുടെ മകളും പയ്യോളി ഹൈസ്കൂൾ മുൻ പ്രിൻസിപ്പലുമായ നളിനി കണ്ടോത്ത്
ഉള്ളിയേരി : ഉള്ളിയേരി പാലോറ ഹയർ സെക്കണ്ടറി സ്കൂളിലെ 1994 ബാച്ച് സെപ്റ്റംബർ 13 ശനിയാഴ്ച പാലോറയിൽവെച്ച് ഒത്തുചേരലിന്റെ ആറാം വാർഷികം
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള് കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് കോഴിക്കോട് മെഡിക്കൽ
കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ ജ്യോതിഷപണ്ഡിതൻ പയ്യന്നൂർ പെരളം മണികണ്ഠൻ്റെ നേതൃത്വത്തിൽ അഷ്ടമംഗല്യ പ്രശ്നം തുടങ്ങി. എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, ദിലീപ്
പയ്യോളി : പയ്യോളി നഗരസഭാ സാക്ഷരതാ സമിതിയുടെ ആഭിമുഖ്യത്തിൽ സാക്ഷരതാ ദിനത്തിൽ തുല്യതാ പഠിതാക്കളെ ആദരിച്ചു. നഗരസഭാ ചെയർമാൻ ഉത്ഘാടനം നിർവഹിച്ചു.