ജില്ലയുടെ ഔദ്യോഗിക സ്പിഷീസ് പ്രഖ്യാപനം: ബയോ ഹാര്‍മണി ശില്‍പശാല സംഘടിപ്പിച്ചു

ജില്ലയുടെ ഔദ്യോഗിക വൃക്ഷം, പുഷ്പം, പൈതൃക വൃക്ഷം, മൃഗം, പക്ഷി, ചിത്രശലഭം, ജലജീവി, മത്സ്യം എന്നിവ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത് ബയോ ഹാര്‍മണി ശില്‍പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പശാല ഇ കെ വിജയന്‍ എംഎല്‍എല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. 

ജില്ലയുടെ ഔദ്യോഗിക സ്പിഷീസ് പ്രഖ്യാപനത്തിന് മുന്നോടിയായി വിപുലമായ ജനകീയ പരിപാടികളാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. ആദ്യഘട്ടത്തില്‍ പൊതുജനങ്ങളില്‍നിന്നും തദ്ദേശ സ്ഥാപനങ്ങളിലെ ബിഎംസികളില്‍നിന്നും നാമനിര്‍ദേശം ക്ഷണിക്കുകയും അവ ശാസ്ത്രീയമായി പരിശോധിച്ച് തയാറാക്കിയ ചുരുക്കപ്പട്ടിക ക്ഷണിക്കപ്പെട്ട പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ ജൈവ വൈവിധ്യ പരിപാലന കമ്മിറ്റി അംഗങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വിദഗ്ധ സമിതി അംഗങ്ങളായ ഡോ. എന്‍ എസ് പ്രദീപ്, ജാഫര്‍ പാലോട്ട്, സത്യന്‍ മേപ്പയൂര്‍, ഡോ. കിഷോര്‍ കുമാര്‍, ഡോ. കെ പി രാജേഷ്, അബ്ദുല്‍ റിയാസ്, ഡോ. രമ്യ അഭിജിത്ത്, ഡോ. പി കെ അശോകന്‍, അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ എട്ട് വിഭാഗങ്ങളിലെ ചുരുക്കപ്പട്ടിക അവതരിപ്പിച്ചു. പൊതുചര്‍ച്ചക്ക് ശേഷം പങ്കെടുത്ത തദ്ദേശ സ്ഥാപനങ്ങള്‍ അഭിപ്രായവും രേഖപ്പെടുത്തി. 

ചടങ്ങില്‍ സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. മേയര്‍ ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി കെ റീന, പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് എന്‍ വി ബാബു, കവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാസ്റ്റര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ബി എം സി കണ്‍വീനര്‍ എം ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കോഓഡിനേറ്റര്‍ ഡോ. കെ പി മഞ്ജു പദ്ധതി വിശദീകരിച്ചു. ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭ അധ്യക്ഷര്‍, സെക്രട്ടറിമാര്‍, കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് ആദ്യവാരം പ്രഖ്യാപിക്കും

Next Story

മാനസികോല്ലാസം നൽകാൻ മാതൃഭാഷക്ക് മാത്രമേ കഴിയൂ……. – കൽപറ്റ നാരായണൻ

Latest from Local News

കൊയിലാണ്ടി നഗരസഭ ചെയർമാൻ സ്ഥാനം പട്ടികജാതി വിഭാഗത്തിന്ന്

കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ ചെയർമാൻ സ്ഥാനം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തു ഇലക്ഷൻ കമ്മീഷൻ ഉത്തരവായി.കൊയിലാണ്ടി നഗരസഭ നിലവിൽ വന്നിട്ട് 30 വർഷത്തിലേറെയായി.ഇതുവരെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 06 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 06 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ന്യൂറോ സർജൻ ഡോ:രാധാകൃഷ്ണൻ 4.00 pm