യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. തിരുവനന്തപുരം നോർത്തിൽ നിന്ന് മംഗളൂരു ജങ്ഷനിലേക്കും തിരിച്ചും ആറുവീതം സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൂർണമായും ജനറൽ കോച്ചുകൾ മാത്രമുള്ള സ്പെഷ്യൽ ട്രെയിനാണ് സർവീസ് നടത്തുക. നിലവിലുള്ള ട്രെയിനുകളിൽ അനിയന്ത്രിത തിരക്ക് അനുഭവപ്പെടുന്നതിനിടെയാണ് സ്പെഷ്യൽ ട്രെയിൻ വരുന്നത്. 14 ജനറൽ കോച്ചുകളുമായാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുകയെന്ന് റെയിൽവേ അറിയിച്ചു. നിലവിലെ യാത്രാ തിരക്കിന് പരിഹാരമാകുന്ന സർവീസാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
06163 തിരുവനന്തപുരം നോർത്ത് – മംഗളൂരു ജങ്ഷൻ സ്പെഷൽ ട്രെയിൻ മെയ് 05, 12, 19, 26, ജൂൺ 02, 09 തിങ്കളാഴ്ചകളിൽ വൈകിട്ട് 5:30ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6:50ന് മംഗളൂരുവിലെത്തും. കൊല്ലം 06:26, ശാസ്താംകോട്ട 06:46, കരുനാഗപ്പള്ളി 06:55, കായംകുളം 07:09, മാവേലിക്കര 07:19, ചെങ്ങന്നൂർ 07:31, തിരുവല്ല 07:42, ചങ്ങനാശേരി 07:51, കോട്ടയം 08:15, എറണാകുളം ടൗൺ 09:40, ആലുവ 10:05, തൃശൂർ 10:47, ഷൊർണൂർ 12:10, തിരൂർ 12:53, കോഴിക്കോട് 01:47, വടകര 02:29, തലശേരി 02:51, കണ്ണൂർ 03:17, പയ്യന്നൂർ 03:45, കാഞ്ഞങ്ങാട് 04:19, കാസർകോട് 04:39 സ്റ്റേഷനുകൾ പിന്നിട്ടാണ് 06:50 ന് മംഗളൂരു ജങ്ഷനിൽ ട്രെയിൻ എത്തുക.
മടക്ക യാത്ര 06164 മംഗളൂരു ജങ്ഷനിൽ നിന്ന് മെയ് 06, 13, 19 , 20, 27, ജൂൺ 03, 10, ചൊവ്വാഴ്ചകളിൽ വൈകിട്ട് 6ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6:35ന് തിരുവനന്തപുരം നോർത്തിൽ എത്തും. കാസർകോട് 06:39 , കാഞ്ഞങ്ങാട് 06:59, പയ്യന്നൂർ 07:24, കണ്ണൂർ 08:02 , തലശേരി 08:24, വടകര 08:54, കോഴിക്കോട് 09:37, തിരൂർ 10:33, ഷൊർണൂർ 11:45, തൃശൂർ 12:25, ആലുവ 01:15, എറണാകുളം ടൗൺ 01:45, കോട്ടയം 02:47, ചങ്ങനാശേരി 03:06, തിരുവല്ല 03:16, ചെങ്ങന്നൂർ 03:27, മാവേലിക്കര 03:40, കായംകുളം 03:48, കരുനാഗപ്പള്ളി 04:05, ശാസ്താംകോട്ട 04:14, കൊല്ലം 04:47 എന്നിങ്ങനെയാണ് ട്രെയിൻ വിവിധ സ്റ്റോപ്പുകളിൽ എത്തുന്ന സമയം.