മിനിമം മാർക്ക് സമ്പ്രദായം അടുത്ത വർഷം മുതൽ യുപി ക്ളാസുകളിലും നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

മിനിമം മാർക്ക് സമ്പ്രദായം അടുത്ത വർഷം മുതൽ യുപി ക്ളാസുകളിലും നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 5, 6, 7 ക്ളാസുകളിലാണ് അടുത്ത വർഷം മുതൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നത്. ഇതോടെ യൂ.പി ക്ളാസുകളിലും വിദ്യാർത്ഥികൾക്ക് പരീക്ഷ ജയിക്കാൻ മിനിമം മാർക്ക് സിശ്ചയിക്കും.

2024–25 അധ്യയന വർഷത്തിൽ 1, 3, 5, 7, 9 ക്ലാസുകളിൽ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ അവതരിപ്പിച്ചു. 2025–26 ൽ 2, 4, 6, 8, 10 ക്ലാസുകളിൽ പരിഷ്കരിച്ച പുതിയ പാഠപുസ്തകങ്ങൾ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. സ്കൂളുകൾ ഉത്കണ്ഠയുടെ ഇടങ്ങളല്ല, സന്തോഷത്തിന്റെ ഇടങ്ങളായി മാറണമെന്നും ഇതിനായി ആകർഷകമായ കായിക പരിപാടികളും അർത്ഥവത്തായ വിദ്യാഭ്യാസ ഇടപെടലുകളും നടത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.

Previous Story

അജ്ഞാത നമ്പറുകളിൽ നിന്നും ലഭിക്കുന്ന കോളുകൾ സ്വീകരിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കേരള പൊലീസിൻ്റെ നിർദേശം

Next Story

‘കളിയാണ് ലഹരി’ വോളിബോൾ കോച്ചിങ് ക്യാമ്പ് തുടങ്ങി

Latest from Main News

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം

കോഴിക്കോടിന്റെ ആദ്യത്തെ നഗരപിതാവ് മഞ്ചുനാഥ റാവു ആര്‍ക്കൈവ്സ് രേഖകളില്‍ – ചരിത്രത്താളുകളിലൂടെ എം.സി. വസിഷ്ഠ്

കോഴിക്കോടുകാര്‍ ഒരിക്കലും മറന്നുപോകാന്‍ പാടില്ലാത്ത പേരാണ്  മഞ്ചുനാഥറാവുവിന്റേത്. കോഴിക്കോട് മുനിസിപ്പാലിറ്റി  1962 ല്‍ നഗരസഭയായി മാറിയപ്പോള്‍  ആ വര്‍ഷം നവംബര്‍ 21

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗന്‍ അന്തരിച്ചു

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗന്‍ അന്തരിച്ചു. 84 വയസായിരുന്നു. ബെംഗളൂരുവിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഒമ്പതു വര്‍ഷക്കാലം

പച്ചത്തേങ്ങ വില കത്തിക്കയറുന്നു; കിലോയ്ക്ക് 64 രൂപ

പച്ചത്തേങ്ങ വില റിക്കാർഡിലേക്ക്. സർവകാല റിക്കോർഡും ഭേദിച്ച് മുന്നേറുന്നു. വെള്ളിയാഴ്ച (ഇന്ന്) കിലോയ്ക്ക് 64 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 62 രൂപയിൽ

അജ്ഞാത നമ്പറുകളിൽ നിന്നും ലഭിക്കുന്ന കോളുകൾ സ്വീകരിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കേരള പൊലീസിൻ്റെ നിർദേശം

അജ്ഞാത നമ്പറുകളിൽ നിന്നും ലഭിക്കുന്ന കോളുകൾ സ്വീകരിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കേരള പൊലീസിൻ്റെ നിർദേശം. മറുവശത്ത് വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം