ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ടു പ്രദേശവാസികളായ ജനങ്ങൾക്കുണ്ടായിരിക്കുന്ന പ്രശ്നങ്ങൾ മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് പരിഹരിക്കാൻ അടിയന്തര നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഷാഫി പറമ്പിൽ എംപി കേന്ദ്ര ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗദ്കരിക്ക് കത്ത് നൽകി. കഴിഞ്ഞ മൺസൂൺ കാലത്ത് മണ്ണിടിച്ചിൽ മൂലവും വീടുകളിൽ വെള്ളം കയറിയും ജീവിതം പ്രതിസന്ധിയിൽ ആയവർ ഇപ്പോഴും പ്രശ്നപരിഹാരത്തിന് കാത്തിരിക്കുകയാണ് താമസയോഗ്യമല്ലാതായ വീടും സ്ഥലങ്ങളും നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാമെന്ന അധികൃതരുടെ ഉറപ്പ് ഇനിയും പാലിക്കപ്പെട്ടിട്ടില്ല. ശക്തമായ ജനകീയ ആവശ്യം നിലനിൽക്കുന്ന കുഞ്ഞിപ്പള്ളി, പന്തലായിനി, ചേമഞ്ചേരി, പാലയാട്ട് നട,തിരുവങ്ങൂർ- കാപ്പാട് റോഡ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലെ ഹൈവേ മുറിച്ചു കടക്കാനുള്ള സൗകര്യം
: ഏർപ്പെടുത്തണമെന്ന ആവശ്യത്തിലും തീരുമാനമായിട്ടില്ല.ഈ വിഷയം പാർലമെൻറ് അകത്തും പുറത്തു ഉന്നയിച്ചിട്ടും പരിഹാരം ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല അധികൃതർ അവഗണിക്കുകയും ആണ്. കാൽനടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താത്ത ഇടുങ്ങിയ സർവീസ് റോഡുകളുടെയും നടപ്പാതകളുടെയും നിർമ്മാണത്തിലെ അപാകതകൾ പരിശോധിക്കണമെന്നത് ഉൾപ്പെടെ പ്രശ്നങ്ങൾ മുൻഗണനാക്രമത്തിൽ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട ഏജൻസികളുടെ ഉന്നതതല യോഗം അടിയന്തരമായി വിളിച്ചു ചേർക്കണം എന്നും മന്ത്രിക്ക് നൽകിയ കത്തിൽ എംപി ആവശ്യപ്പെട്ടു
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 08 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ
പൂക്കാട്ടിലെ സർവീസ് റോഡ് ഉടൻ ഗതാഗത യോഗ്യമാക്കുക, തിരുവങ്ങൂർ ഓവർ ബ്രിഡ്ജ് ഗതാഗതത്തിന് തുറന്നു കൊടുക്കുക, വെറ്റിലപ്പാറയിലും ചേമഞ്ചേരി സ്റ്റേഷൻ പരിസരത്തും
നിപ വൈറസ് ബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) അറിയിച്ചു. നിലവില് കോഴിക്കോട് ജില്ലയില്‍ നിപ കേസുകള് റിപ്പോര്ട്ട്
വായനാപക്ഷാചരണത്തിന്റെ ഭാഗമായി മേലൂർ ദാമോദരൻ ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ‘ഗ്രന്ഥകാരിയോടൊപ്പം’ പരിപാടി സംഘടിപ്പിച്ചു. റോസ്ന ചോലയിലിന്റെ ‘ഓർമ്മകൾ നനയുമ്പോൾ’ എന്ന കവിതാപുസ്തകമാണ്
കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വന്ന വായനം 2025ന് സമാപനമായി. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന സമാപനം ക്ഷേമകാര്യ