പയ്യോളി ഒരു മണിക്കൂർ കൊണ്ട് കാലിഗ്രാഫിയിൽ ഖുർആൻ സൂക്തം അലേഖനം ചെയ്ത് ആയത്തുൽ ഖുർസി കാലിഗ്രാഫി കലയിലൂടെ വരച്ചു പാണക്കാട് സാദിഖാലി ശിഹാബ് തങ്ങൾക്ക് സമർപ്പിച്ച ഫാത്തിമ റിദയുടെ കാലിഗ്രാഫി അഭിരുചിയെ സാദിഖലി തങ്ങൾ അനുമോദിച്ചു.
ഇരിങ്ങൽ കോട്ടക്കൽ ഹിദായത്തു സിബിയാൻ മദ്രസ്സയിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ഫാത്തിമ റിദ കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് ഫാത്തിമ റിദ. ചിത്ര രചനയിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഇരിങ്ങൽ കോട്ടക്കലിലെ റിദ മഹലിൽ മുഹമ്മദ് റാഫി സീനത് ദമ്പതികളുടെ മകളാണ് ഫാത്തിമ റിദ.