കോഴിക്കോട്: റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ഓഫ് കോഴിക്കോടും ഐ ഫൌണ്ടേഷൻ ഹോസ്പിറ്റലും സംയുക്തമായി ജില്ലയിലെ റെസിഡന്റ്‌സ് അസോസിയേഷനുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ നേത്രരോഗ പരിശോധന ക്യാമ്പും പ്രിവിലേജ് കാർഡ് വിതരണവും കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എം കെ ബീരാൻ ഉദ്ഘാടനം ചെയ്തു. അപ്പെക്സ് കൌൺസിൽ ജില്ലാ പ്രസിഡണ്ട് കെ പി ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. ഐ ഫൌണ്ടേഷൻ കേരള ഹെഡ് തമിൾ സെൽവൻ റെഡിഡന്റ്‌സ് അസോസിയേഷനുകൾക്ക് പ്രിവിലേജ് കാർഡ് വിതരണം നിർവഹിച്ചു. ഐ ഹോസ്പിറ്റൽ കോഴിക്കോട് സെന്റർ മാനേജർ സജിത്ത് കണ്ണോത്ത്, ഡോ വിശേഷ്, ഡോ ശ്രുതി, പി ബാബു എന്നിവർ പ്രസംഗിച്ചു.
