‘കളിയാണ് ലഹരി’ വോളിബോൾ കോച്ചിങ് ക്യാമ്പ് തുടങ്ങി

പേരാമ്പ്ര കടിയങ്ങാട് ഇന്ദിരാഗാന്ധി കൾച്ചറൽ സെൻറ്റർ (ICC) സംഘടിപ്പിക്കുന്ന വോളിബോൾ കോച്ചിങ്ങ് ക്യാമ്പ് സീസൺ 2 ആരംഭിച്ചു. കളിയാണ് ലഹരി എന്നതാണ് ക്യാമ്പിന്റെ മുദ്രാവാക്യം. പതിനഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ക്യാമ്പിൽ പതിമൂന്ന് വയസ് മുതൽ പത്തൊമ്പത് വയസ്സ് വരെയുള്ള മുപ്പത് കുട്ടികൾ പങ്കെടുക്കുന്നു. അസറ്റ് ചെയർമാൻ സി.എച്ച് ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. ഇന്ദിരാഗാന്ധി കൾച്ചറൽ സെൻ്റർ (ഐസിസി) പ്രസിഡൻ്റ് സി. എച്ച്. സനൂപ് മാസ്റ്റർ അധ്യക്ഷം വഹിച്ചു. എസ് സുനന്ദ്, പ്രകാശൻ കന്നാട്ടി, എൻ.എസ് നിധീഷ്, മുല്ലപ്പള്ളി അശോകൻ, അരുൺ പെരുമന, പി.കെ.കൃഷ്ണദാസ്, പി. ശ്രീജിത്ത്, ശ്രീനാഥ് കെ, എൻ.കെ. രാജീവൻ, ശ്യാംജി കടിയങ്ങാട്, ഒ.കെ. കരുണാകരൻ, എൻ.കെ. അനൂപ്, അരുൺ രാജ് കെ, വിജീഷ് കെ, സജീഷ് എം.പി., സുധ എം ജവാൻ അബ്ദുല്ല എന്നിവർ പ്രസംഗിച്ചു . കെ രാധാകൃഷ്ണൻ മാസ്റ്റർ, യു കെ. വിജയൻ എന്നിവർ ആണ് പരിശീലകർ.

Leave a Reply

Your email address will not be published.