കണ്ണൂര്‍: മലബാറിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിപ്പ്. ഇന്നും നാളെയും മലബാറിന്‍റെ ചിലഭാഗങ്ങളിൽ അരമണിക്കൂർ നേരത്തേക്കാകും വൈദ്യുതി നിയന്ത്രണം. കക്കയം ജലവൈദ്യുതപദ്ധതിയുടെ പെൻസ്റ്റോക്കിൽ ലീക്കേജിനെ തുടർന്ന് വൈദ്യുതോത്പാദനം നിർത്തിവച്ചതോടെയാണ് നിയന്ത്രണം. 150 മെഗാവാട്ടിന്‍റെ കുറവാണ് ഉത്പാദനത്തിൽ ആകെ ഉണ്ടായിരിക്കുന്നത്. കൂടുതൽ വൈദ്യുതി പുറത്തുനിന്നെത്തിച്ച് നിയന്ത്രണം ഒഴിവാക്കാനും ശ്രമം തുടരുകയാണ്. വൈകീട്ട് 6 മണിക്കുശേഷമുള്ള പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.
Latest from Local News
പെഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഭീകരവിരുദ്ധ പ്രതിജ്ഞയും, പ്രതിഷേധജ്വാലയും നടത്തി. ബ്ലോക്ക് പ്രസിഡൻ്റ്
കോഴിക്കോട്: റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ഓഫ് കോഴിക്കോടും ഐ ഫൌണ്ടേഷൻ ഹോസ്പിറ്റലും സംയുക്തമായി ജില്ലയിലെ റെസിഡന്റ്‌സ് അസോസിയേഷനുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ
ആവള കുട്ടോത്ത് രയരോത്ത് കുന്നുമ്മൽ ആർ കെ ഗംഗാധരൻ (66) അന്തരിച്ചു. പൂളക്കൂൽ താഴ പാടശേഖസമിതി സെക്രട്ടറിയായിരുന്നു. ഭാര്യ രമ (മേപ്പയ്യൂർ)
അത്തോളി: ഇന്ത്യയുടെ അഭിവാജ്യഘടകമായ ജമ്മു കാശ്മീരിലെ പഹൽഗാമിൽ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് അത്തോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
അഴിയൂർ പ്രദേശത്തെ ആയിരങ്ങൾക്ക് വിദ്യയുടെ വെളിച്ചം പകർന്നു നൽകിയ അഞ്ചാംപീടിക മാപ്പിള എൽ.പി സ്കൂളിന്റെ നൂറാം വാർഷികാഘോഷം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്