താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി - The New Page | Latest News | Kerala News| Kerala Politics

താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ഹോമിൽ കഴിയുന്ന ആറ് പ്രതികളാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം നല്‍കിയാല്‍ വിദ്യാർത്ഥികള്‍ക്ക് സുരക്ഷ ഭീഷണിയുണ്ടാകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഇവരുടെ ജാമ്യാപേക്ഷ നേരത്തെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു.

എളേറ്റില്‍ വട്ടോളി എം ജെ ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്. താമരശ്ശേരിയിൽ ഷഹബാസ് ഉൾപ്പെടുന്ന എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും തമ്മിൽ ട്യൂഷൻ സെന്‍ററിലെ കലാപരിപാടിയെ ചൊല്ലി സംഘര്‍ഷം ഉണ്ടായ സംഘര്‍മാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഫെബ്രുവരി 28 നായിരുന്നു സംഭവം. സംഘർഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഷഹബാസിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. 

 

Leave a Reply

Your email address will not be published.

Previous Story

അരിക്കുളം കെ.പിഎം എസ് എം ഹയർസെക്കൻഡറി സ്കൂളിൽ അവധിക്കാല ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു

Next Story

പച്ചത്തേങ്ങ വില കത്തിക്കയറുന്നു; കിലോയ്ക്ക് 64 രൂപ

Latest from Local News

സ്വാതന്ത്ര്യ സമര സേനാനിയും അധ്യാപകനുമായിരുന്ന എ.കെ. കൃഷ്ണൻ മാസ്റ്റർ അനുസ്മരണം ഊരള്ളൂരിൽ നടത്തി

അരിക്കുളം: സ്വാതന്ത്ര്യ സമര സേനാനിയും അധ്യാപകനുമായിരുന്ന എ.കെ. കൃഷ്ണൻ മാസ്റ്ററുടെ അനുസ്മരണ പരിപാടി ഊരള്ളൂരിൽ വെച്ച് നടന്നു. ഡി.സി.സി. ജനറൽ സെകട്ടറി

കുറ്റ്യാടി കള്ളാട് വേട്ടോരയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി കണ്ടെത്തി

കുറ്റ്യാടി കള്ളാട് വേട്ടോരയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി കണ്ടെത്തി. വേട്ടരയിൽ സ്ഥിരം താമസമാക്കിയ പശ്ചിമ ബംഗാൾ സ്വദേശി രാജേഷ് ഖാൻ എന്ന

ചാലപ്പറ്റ മഹാശിവക്ഷേത്രം പ്രദക്ഷിണ വഴി സമർപ്പിച്ചു

ഉള്ളിയേരി : ചാലപ്പറ്റ മഹാശിവക്ഷേത്രത്തിൽ പുതുതായി പണി കഴിപ്പിച്ച പ്രദക്ഷിണ വഴിയുടെ സമർപ്പണം ഗുരുവായൂർ ക്ഷേത്രം ഊരാളനും ദേവസ്വം സ്ഥിരം മെമ്പറുമായ