പച്ചത്തേങ്ങ വില റിക്കാർഡിലേക്ക്. സർവകാല റിക്കോർഡും ഭേദിച്ച് മുന്നേറുന്നു. വെള്ളിയാഴ്ച (ഇന്ന്) കിലോയ്ക്ക് 64 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 62 രൂപയിൽ നിന്നാണ് 64ലേക്ക് വില കുതിച്ചത്. എന്നാൽ തേങ്ങ ഉല്പാദനം കുറഞ്ഞതാണ് കർഷകർക്ക് കനത്ത തിരിച്ചടിയാകുന്നത്. ഈയടുത്ത കാലത്ത് ഇത്രയും വില നാളീകേരത്തിന് ലഭിച്ചിട്ടില്ല. 18 രൂപയിൽ നിന്നാണ് പടിപടിയായി ഉയർന്ന് തേങ്ങാവില 64ൽ എത്തിനിൽക്കുന്നത്. നാളീകേരത്തിൻ്റെ വില വർദ്ധനവ് കർഷകരെ സംബന്ധിച്ചിടത്തോളം വലിയ അനുഗ്രഹമാണ്. തെങ്ങു കൃഷിയോട് കൂടുതൽ താല്പര്യം ഉണ്ടാവാൻ കൂടുതൽ തെങ്ങിൻതൈകൾ നട്ടുവളർത്താനും വിലവർദ്ധനവ് പ്രചോദനമാകുന്നുണ്ട്. മെയ്, ജൂൺ മാസങ്ങളിൽ പുതിയ തെങ്ങിൻ തൈകൾ കുഴിച്ചിടാനുള്ള സമയമാണ്.
Latest from Main News
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം മഴ തുടരും. അറബിക്കടലിൽ തീവ്ര ന്യൂനമർദ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെയോടെ
പാലിയേക്കരയിൽ ടോൾ പിരിക്കാൻ ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി. നിരക്ക് വർധന പാടില്ല. വിഷയം സമയാസമയം തുടർന്നും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
സംസ്ഥാനത്ത് മഴ തുടരും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ
ആന്ധ്ര വിജയവാഡ സ്വദേശിനി തോട്ടാബാനു സൗജന്യ 24 ആണ് ഫറോക്ക് എ സി പി എ എം സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും,
ശബരിമല സ്വർണക്കൊള്ളയിൽ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിനു പിന്നാലെ പോറ്റിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച്