ഡി കെ ടി എഫ് ജില്ലാ പ്രചരണ ജാഥയുടെ കൊയിലാണ്ടി, ബാലുശ്ശേരി നിയോജക മണ്ഡലം പര്യടനം അത്തോളിയിൽ സമാപിച്ചു

അത്തോളി: കേന്ദ്ര, കേരള സർക്കാറുകളുടെ കർഷക തൊഴിലാളി നയത്തിനെതിരെ മെയ് ആദ്യവാരം നടക്കുന്ന ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി കെ ടി എഫ്) കലക്ടറേറ്റ് മാർച്ചും ധർണയുടെയും ജില്ലാ സമര പ്രചരണ ജാഥയുടെ കൊയിലാണ്ടി, ബാലുശ്ശേരി നിയോജക മണ്ഡലം പര്യടനം അത്തോളിയിൽ സമാപിച്ചു. സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി നിയോജക മണ്ഡലം ഡി കെ ടി എഫ് പ്രസിഡന്റ് ശശിധരൻ മങ്കര അധ്യക്ഷനായി. ഡി.കെ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ഹരിദാസൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൈസൽ അത്തോളി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുനിൽ കൊളക്കാട്,പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ, അനീഷ് ഉള്ളിയേരി, വി. ടി സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മണ്ഡലം ഡി.കെ.ടി.എഫ് പ്രസിഡന്റ് ശങ്കരൻ നായർ കാരാട്ട് സ്വാഗതവും ജാഥാ ലീഡർ ജില്ലാ പ്രസിഡന്റ് മനോജ് പാലങ്ങാട് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.