നരക്കോട്: ആർ.കെ.രവിവർമ്മ പുരസ്കാര ജേതാവ് എം.പി.അബ്ദുറഹ്മാൻ മാസ്റ്റരുടെ ‘മണ്ണ് തിന്നുന്ന വരുടെ നാട്’ എന്ന നോവൽ ചർച്ച ചെയ്യപ്പെട്ടു. നരക്കോട് എ.കെ.ജി.വായനശാലയിൽ നടന്ന ചർച്ചയിൽ കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി മോഡറേറ്ററായി. വി.പി.സതീശൻ നരക്കോട്, ശിവദാസൻ വി.പി, രാരിച്ചൻ മാസ്റ്റർ.കെ.കെ, ആയടത്തിൽ പി.ഗോപാലൻ, എന്നിവർ പങ്കെടുത്തു.
സാമൂഹിക അസമത്വങ്ങളുടെ ഭാഗമായി പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ ജീവിതവും, സംസ്ക്കാരവും, വീക്ഷണങ്ങളും വരച്ചു കാണിക്കുന്നതിൽ നോവലിസ്റ്റ് തൻ്റെ അസാമാന്യ കഴിവ് പ്രകടമാക്കി എന്ന് പൊതുവെ അഭിപ്രായപ്പെട്ടു. ലൈബ്രറി കൗൺസിൽ മേപ്പയൂർ പഞ്ചായത്ത് നേതൃസമിതി കൺവീനർ എ.എം.കുഞ്ഞിരാമൻ, കെ.കെ.കുഞ്ഞിരാമൻ, കെ.കെ.ഗംഗാധരൻ, ഷാജി എം.പി, സി.ഗോപാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ലൈബ്രറി മെമ്പർമാരുടെ ഗാനാലാപനവും നടന്നു. ലൈബ്രറി സെക്രട്ടറി എ.അശോകൻ മാസ്റ്റർ സ്വാഗതവും നോവലിസ്റ്റ് എം.പി അബ്ദുറഹ്മാൻ മറുമൊഴിയും രേഖപ്പെടുത്തി.