സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് സി-ആപ്റ്റിന്റെ കോഴിക്കോട് സബ്‌സെന്ററില്‍ നടത്തുന്ന ഒരു വര്‍ഷത്തെ കെജിടിഇ പ്രീ-പ്രസ്സ് ഓപറേഷന്‍, പ്രസ്സ് വര്‍ക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്‍ഡ് ഫിനിഷിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി പാസായവര്‍ക്ക് മെയ് 20 വരെ അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ/ഒഇസി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പന്റും ലഭിക്കും.
ഒബിസി/എസ്ഇബിസി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കും വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പന്റും ലഭിക്കും. ഫോണ്‍: 0495 2723666, 0495 2356591, 9496882366.
