ഇക്കാലത്തെ ഭക്ഷണവും ഭക്ഷണരീതികളുമാണ് ഉദരവ്യാധികൾക്ക് പ്രധാന കാരണം. കൃത്രിമരുചിക്കൂട്ടുകൾ ആമാശയഭിത്തികളിൽ പോറലേൽപ്പിക്കും. പുണ്ണുണ്ടാക്കും. അമ്ലാധിക്യം കുടലുകളെ ബാധിക്കും. നിലത്ത് പടിഞ്ഞിരുന്ന് ഭക്ഷണം കഴിച്ചാൽ, കഴിച്ചുതീരുന്നതോടെ പകുതി ദഹനം നടക്കും. ഡൈനിങ് ടേബിൾ സംസ്‌കാരവും ഉദരവ്യാധികൾക്ക് കാരണമായി. ഉദരവ്യാധികൾ അനവധിയാണ് – അസിഡിറ്റി മുതൽ കാൻസർ വരെ. പരിശോധിച്ച് രോഗം നിർണ്ണയിച്ച് ചികിത്സിക്കണം. സ്ത്രീയ്ക്കും പുരുഷനും വ്യത്യസ്തചികിത്സകളാണ്. ചെറിയ ഉദരവ്യാധികൾ ഭക്ഷണക്രമത്തിലൂടെയും യോഗയിലൂടെയും പരിഹരിക്കാം.
