കുടിശികയിൽ ഒരു ഗഡു സാമൂഹ്യക്ഷേമ പെൻഷൻ കൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു

ഒരു ഗഡു സാമൂഹ്യക്ഷേമ പെൻഷൻ കൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. മെയ്‌ മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നൽകാൻ നിർദേശിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അടുത്ത മാസം പകുതിക്കുശേഷം പെൻഷൻ വിതരണം തുടങ്ങാനാണ്‌ നിർദേശം. ഇതിനായി 1800 കോടി രൂപയോളം വേണ്ടിവരും. ഒരോ ഗുണഭോക്താവിനും 3200 രൂപവീതം ലഭിക്കും. കേന്ദ്ര നയങ്ങൾ മൂലം സംസ്ഥാനം നേരിട്ട രൂക്ഷമായ ധന ഞെരുക്കത്തിന്റെ ഭാഗമായി കുടിശികയായ ക്ഷേമ പെൻഷനിലെ ഒരു ഗഡുവാണ്‌ ഇപ്പോൾ വിതരണം ചെയ്യുന്നത്‌.

അഞ്ചു ഗഡുക്കളാണ്‌ കുടിശികയായത്‌. അവ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന്‌ മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. അതിൽ രണ്ടു ഗഡു കഴിഞ്ഞ സാമ്പത്തിക വർഷം തന്നെ വിതരണം ചെയ്‌തു. ബാക്കി മൂന്നു ഗഡുക്കൾ ഈ സാമ്പത്തിക വർഷം നൽകാനാണ്‌ നിശ്ചയിച്ചിട്ടുള്ളത്‌. അതിൽ ഒരു ഗഡുവാണ്‌ ഇപ്പോൾ അനുവദിക്കുന്നത്‌. 62 ലക്ഷത്തോളം പേർക്കാണ്‌ ക്ഷേമ പെൻഷൻ ലഭിക്കുന്നത്‌. ഏപ്രിലിലെ പെൻഷൻ വിഷുവിന്‌ മുന്നോടിയായി വിതരണം ചെയ്‌തിരുന്നു. കഴിഞ്ഞ വർഷം മാർച്ചു മുതൽ അതാത്‌ മാസംതന്നെ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്‌.

Leave a Reply

Your email address will not be published.

Previous Story

കേരളത്തിൽ വിഷുക്കാലത്ത് പ്രചരിച്ച പ്ലാസ്റ്റിക് കണിക്കൊന്നയുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Next Story

പെരുവട്ടൂർ നരിനിരങ്ങിക്കുനി ശ്യാംജിത്ത് (കുട്ടപ്പൻ) അന്തരിച്ചു

Latest from Main News

പുതിയ ഹൈവേയില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

ഇനി മുതൽ ദേശീയപാത-66 ന്റെ ആറുവരിപ്പാതയില്‍ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാനാകില്ല. അവര്‍ സര്‍വീസ് റോഡ് ഉപയോഗിക്കണം. നിലവില്‍ എക്‌സ്പ്രസ് ഹൈവേകളില്‍ ഇരുചക്രവാഹനങ്ങള്‍ക്ക്

നാട്ടുപാരമ്പര്യവൈദ്യം – തയ്യാറാക്കിയത് കെ. ഗോപാലൻ വൈദ്യർ – ഉദരവ്യാധികൾ

ഇക്കാലത്തെ ഭക്ഷണവും ഭക്ഷണരീതികളുമാണ് ഉദരവ്യാധികൾക്ക് പ്രധാന കാരണം. കൃത്രിമരുചിക്കൂട്ടുകൾ ആമാശയഭിത്തികളിൽ പോറലേൽപ്പിക്കും. പുണ്ണുണ്ടാക്കും. അമ്ലാധിക്യം കുടലുകളെ ബാധിക്കും. നിലത്ത് പടിഞ്ഞിരുന്ന് ഭക്ഷണം

കേരളത്തിൽ വിഷുക്കാലത്ത് പ്രചരിച്ച പ്ലാസ്റ്റിക് കണിക്കൊന്നയുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കേരളത്തിൽ വിഷുക്കാലത്ത് പ്രചരിച്ച പ്ലാസ്റ്റിക് കണിക്കൊന്നയുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. വന്‍തോതില്‍ വിറ്റഴിഞ്ഞ പ്ലാസ്റ്റിക് കണിക്കൊന്ന പരിസ്ഥിതിക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന

നെല്ലിയാടി പാലത്തിന് സമീപം മൃതദേഹം കണ്ടെത്തി മുത്താമ്പി പാലത്തിൽ നിന്ന് ചാടിയ ആളുടെ തെന്ന് സംശയം

കൊയിലാണ്ടി നെല്ലാടി പാലത്തിന് സമീപം മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാത്രി മുത്താമ്പി പാലത്തിൽ നിന്നും ചാടിയ ആളുടെതാണ് മൃതദേഹം എന്ന് സംശയം.

വരുമാന വര്‍ധന ലക്ഷ്യമാക്കി പുതിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് മില്‍മ

ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും ക്ഷീരകര്‍ഷകരുടെ വരുമാന വര്‍ധനവും ലക്ഷ്യമാക്കി ഇന്‍സ്റ്റന്റ് ബട്ടര്‍ ഇടിയപ്പം, ഇന്‍സ്റ്റന്റ് ഗീ ഉപ്പുമാവ് എന്നീ ഉത്പന്നങ്ങള്‍