മണിയൂർ – തണൽ മണിയൂരിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി മൂന്നു ദിവസമായി നീണ്ടു നിന്ന ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് വ്യക്തിത്വ വികസനം, പ്രസംഗ പരിശീലനം, കലാകായിക പരിശീലനം, ലഹരി വിരുദ്ധ ബോധവൽക്കരണം, പ്രകൃതിയെ തൊട്ടറിഞ്ഞ് പഠനയാത്ര, രക്ഷാകർത്തൃ സംഗമം തുടങ്ങിയ പരിപാടികളോടെ ക്യാമ്പ് അവസാനിച്ചു.
വിവിധ വിദ്യാലയങ്ങളിലേ കുട്ടികളും ഇവരോടൊപ്പം പങ്കെടുത്തു. ക്യാമ്പിന്റെ അവസാന ദിവസമായ ഇന്ന് ഏപ്രിൽ 24ന് മണിയൂരിലെ നെല്ലറ എന്നറിയപ്പെടുന്ന ചെരണ്ടത്തൂർ ചിറയിലെ പച്ചപ്പ് തേടി ഒരു യാത്ര കുട്ടികൾക്ക് പ്രത്യേക അനുഭൂതി ഉണ്ടാക്കി. കുട്ടികൾക്ക് കൃഷിയെപ്പറ്റിയുള്ള അറിവ് നേടാനും സാധിച്ചു. ക്യാമ്പിന്റെ സമാപന സമ്മേളനം പ്രമുഖ എഴുത്തുകാരിയും പ്രഭാഷകയുമായ മാരിയത്ത് സി എച്ച് ഉദ്ഘാടനം ചെയ്തു. പി.എം ബഷീർ അധ്യക്ഷത വഹിച്ചു. കെ പി അമ്മദ്, പ്രമോദ് കോണിച്ചേരി, കൊളായി രാമചന്ദ്രൻ, സുനിൽകുമാർ സി.എം, കളരിയേൽ വിജയൻ, മജീദ് ഹിജാസ്,
വിജിത്ത് തെക്കേടത്ത്, ഗംഗാധരൻ പി.കെ, ഷാജി മന്തരത്തൂർ, അഷ്‌റഫ് .വി എം, പ്രിൻസിപ്പാൾ ഇൻ ചാർജ് റൂബി ടീച്ചർ എന്നിവർ സംസാരിച്ചു.