കശ്‌മീരിലെ ഉദ്ദംപൂരിൽ ഭീകരരുമായി ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു

കശ്‌മീരിലെ ഉദ്ദംപൂരിൽ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. സ്ഥലത്ത് സുരക്ഷാ സേനയും ജമ്മു കശ്‌മീർ പൊലീസും ചേർന്ന് ഭീകരരെ നേരിടുന്നതായാണ് വിവരം. മൂന്ന് ഭീകരർ വനമേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്നാണ് സൈന്യം അറിയിക്കുന്നത്. ഇവരുടെ സ്ഥാനം സൈനികർ തിരിച്ചറിഞ്ഞിട്ടുണ്ട്. കശ്മീരിൽ സുരക്ഷാ പരിശോധനക്കിടെയാണ് ഒളിഞ്ഞിരുന്ന ഭീകരർ വെടിയുതിർത്തത്. തുടക്കത്തിൽ വെടിയേറ്റ സൈനികനാണ് വീരമൃത്യു വരിച്ചത്. ഇദ്ദേഹത്തിന് വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

Leave a Reply

Your email address will not be published.

Previous Story

വരുമാന വര്‍ധന ലക്ഷ്യമാക്കി പുതിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് മില്‍മ

Next Story

നെല്ലിയാടി പാലത്തിന് സമീപം മൃതദേഹം കണ്ടെത്തി മുത്താമ്പി പാലത്തിൽ നിന്ന് ചാടിയ ആളുടെ തെന്ന് സംശയം

Latest from Local News

മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

എസ്ആര്‍സി കമ്യൂണിറ്റി കോളേജ് ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് (സിഎംഎ) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക്

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

 കുറ്റ്യാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. കുറ്റ്യാടി അടുക്കത്ത് സ്വദേശി ചേക്കു എന്ന അജ്‌നാസാണ്

അധ്യാപക നിയമനം

കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്എസ്ടി ഹിസ്റ്ററി (ജൂനിയര്‍), മാത്‌സ് (ജൂനിയര്‍), കൊമേഴ്സ് (സീനിയര്‍) ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള

എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് അന്തരിച്ചു

കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”