നൊച്ചാട്: നൊച്ചാട് ജമാഅത്തെ ഇസ്ലാമി ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു. ഇത്തിഹാദുൽ ഉലമ കേരള അംഗം വി.പി. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി നൊച്ചാട് പ്രസിഡണ്ട് എൻ. അഹമ്മദ് മദീനി അധ്യക്ഷത വഹിച്ചു. വിവിധ ഹാജിമാർ ആശംസയർപ്പിച്ചു സംസാരിച്ചു. ഹൈബ അബൂബക്കർ ഖുർആൻ പാരായണം നടത്തി. സി. മുസ്തഫ മാസ്റ്റർ സ്വാഗതവും പ്രാർത്ഥനക്ക് കെ.കെ. കലന്തൻ മൗലവി നേതൃത്വം നൽകി.
