പരിഷ്‌ക്കരിച്ച സ്‌കൂൾ പാഠപുസ്തക വിതരണം; സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

2025-26 അധ്യയന വർഷത്തെ പരിഷ്‌ക്കരിച്ച സ്‌കൂൾ പാഠപുസ്തകങ്ങളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ ഡയറിക്കുറിപ്പുകൾ സമാഹരിച്ചു പ്രസിദ്ധീകരിച്ച ‘കുരുന്നെഴുത്തുകൾ’ എന്ന  പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.

ഒരുകാലത്ത് നഷ്ടകേന്ദ്രങ്ങൾ എന്ന് വിമർശിക്കപ്പെട്ടിരുന്ന പൊതുവിദ്യാലയങ്ങൾ ഇന്ന് കേരളത്തിലെ ഓരോ പൗരനും അഭിമാനകരമായ കേന്ദ്രങ്ങൾ ആയി മാറിയിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു . കിഫ്ബി ഫണ്ടിംഗിന്റെ പിന്തുണയോടെ, സർക്കാരിന്റെ പ്രതിബദ്ധതയുള്ള ശ്രമങ്ങളിലൂടെ, പൊതുവിദ്യാലയങ്ങളുടെ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലെ വിദ്യാലയങ്ങളുടെ, അടിസ്ഥാന സൗകര്യങ്ങൾ നഗരങ്ങളിലെ സ്വകാര്യ, കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ നിലവാരത്തെ പോലും മറികടന്നുവെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങൾ കേട്ടിട്ട് മാത്രമുള്ളതല്ല, സ്വന്തം ജീവിതത്തിൽ അനുഭവിച്ചിട്ടുള്ള ഒരു പരിവർത്തനമാണിത്. നമ്മുടെ യാത്ര കെട്ടിടങ്ങളിലും സൗകര്യങ്ങളിലും മാത്രം ഒതുങ്ങുന്നില്ല.  ഭൗതിക വികസനത്തോടൊപ്പം, അക്കാദമിക് ഉള്ളടക്കത്തിലും സമയബന്ധിതവും ദർശനാത്മകവുമായ പരിഷ്‌കാരങ്ങൾ ഉണ്ടായിട്ടുണ്ട്. പൊതുജനങ്ങളെ ഉൾപ്പെടുത്തി വിശാലമായ ചർച്ചകളിലൂടെ വികസിപ്പിച്ചെടുത്ത പാഠ്യപദ്ധതി ചട്ടക്കൂട് 2023,  പങ്കാളിത്ത സമീപനത്തിന്റെ തിളക്കമാർന്ന ഉദാഹരണമാണെന്നു   മന്ത്രി പറഞ്ഞു. ശാസ്ത്ര സാങ്കേതിക മേഖലയിലെ ഏറ്റവും പുതിയ പുരോഗതിക്കനുസൃതമായി പാഠപുസ്തകങ്ങൾ പരിഷ്‌കരിച്ചു. എ.ഐ, റോബോട്ടിക്‌സ് എന്നിവയുടെ സംയോജനം ഉൾപ്പെടെയുള്ള നൂതന അധ്യാപന രീതികൾ സ്വീകരിച്ച് അധ്യാപകർക്ക് ശരിയായ പരിശീലനം നൽകിവരുന്നുവെന്നും മന്ത്രി അറിയിച്ചു. 

ആന്റണി രാജു എം.എൽ.എ,  വഴുതക്കാട് വാർഡ് കൗൺസിലർ രാഖി രവികുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഷാനവാസ് എസ്,  എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ. കെ. ജയപ്രകാശ്, കെ.ബി.പി.എസ് മാനേജിങ് ഡയറക്ടർ സുനിൽ ചാക്കോ, എസ്.എസ്.കെ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ എ. ആർ. സുപ്രിയ, കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്, എസ്.ഐ.ഇ.ടി ഡയറക്ടർ ബി അബുരാജ്, മറ്റു ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ, വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ലോക പുസ്തക ദിനത്തിൽ ബ്ലൂമിംഗ് ആർട്സിൽ അവധിക്കാല വായനാ ചാലഞ്ചിന് തുടക്കമായി

Next Story

പേരൂർക്കട വിനീത കൊലപാതകം: പ്രതി രാജേന്ദ്രന് വധശിക്ഷ

Latest from Main News

കട്ടിപ്പാറ ഗവ:ഹോമിയോ ഡിസ്പെൻസറിക്ക് കായകൽപ് അവാർഡ്

കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഗവ: ഹോമിയോ ഡിസ്പെൻസറിക്ക് ലഭിച്ച കേരള ആയുഷ് കായകൽപ് അവാർഡ് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 30-08-2025 *ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 30-08-2025 *ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ ഓർത്തോവിഭാഗം ഡോ ജേക്കബ് മാത്യു മെഡിസിൻവിഭാഗം ഡോ.ഷമീർ വി.കെ ജനറൽസർജറി ഡോ.രാഗേഷ്

ഓണത്തോടനുബന്ധിച്ച് വിനോദസഞ്ചാരികളുടെ തിരക്ക് വർധിക്കുന്നതിനാൽ സുരക്ഷിത ബോട്ട് സർവീസിനായി കർശന നിർദ്ദേശങ്ങളുമായി ബേപ്പൂർ പോർട്ട് ഓഫ് രജിസ്ട്രി

ഓണത്തോടനുബന്ധിച്ച വിനോദ സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് സുരക്ഷിത ബോട്ട് സര്‍വ്വീസ് ഒരുക്കുന്നതിന് എല്ലാ ബോട്ടുകളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ബേപ്പൂര്‍ പോര്‍ട്ട്

അര്‍ജന്റീനക്കാരനായ എവര്‍ അഡ്രിയാനോ ഡിമാള്‍ഡെ കാലിക്കറ്റ് എഫ്.സിയുടെ മുഖ്യ പരിശീലകന്‍

കോഴിക്കോട്: കഴിഞ്ഞ വര്‍ഷം നടന്ന പ്രഥമ സൂപ്പര്‍ ലീഗ് കേരള (എസ്എല്‍കെ) ജേതാക്കളായ കാലിക്കറ്റ് ഫുട്‌ബോള്‍ ക്ലബ്ബ് (സിഎഫ്‌സി) പ്രശസ്ത അന്താരാഷ്ട്ര

സ്വകാര്യ ബസുകളുടെ അമിത വേഗവും മത്സരയോട്ടവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് കൊണ്ടു വന്ന നിയന്ത്രണങ്ങൾ ശരിവെച്ച് ഹൈക്കോടതി

സ്വകാര്യ ബസുകളുടെ അമിത വേഗവും മത്സരയോട്ടവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് കൊണ്ടു വന്ന നിയന്ത്രണങ്ങൾ ശരിവെച്ച് ഹൈക്കോടതി.