അരിക്കുളം: കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഒരുമിച്ചിറങ്ങിയപ്പോൾ നിത്യരോഗിയായ വയോധികൻ്റെ വീട്ടിലേക്കുള്ള റോഡ് ഗതാഗത യോഗ്യമായി. അരിക്കുളം മാവട്ടെ മാവട്ടന പുരുഷോത്തന്മൻ നായരുടെ വീട്ടിലേക്കുള്ള റോഡാണ് ശ്രമദാനത്തിലൂടെ കോൺക്രീറ്റ് ചെയ്ത് അരിക്കുളത്തെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും മാതൃക സൃഷ്ടിച്ചത്. പ്ലാച്ചേരി താഴെ – മഠത്തിൽ റോഡിൻ്റെ ഗതാഗത യോഗ്യമല്ലാത്ത ഭാഗം കോൺക്രീറ്റ് ചെയ്തതോടെ പ്രദേശവാസികൾക്കും ഇത് ഗുണകരമായി. നിത്യരോഗിയായ പുരുഷോത്തമൻ നായരുടെ വീട്ടിലേക്കുള്ള വാഹനയാത്ര അതീവ ദുഷ്ക്കരമായിരുന്നു. ഇതു മൂലം ചികിത്സക്കായി ആശുപത്രിയിലും മറ്റും പോകാൻ ഏറെ ബുദ്ധിമുട്ടായിരുന്നു. മഴ തുടങ്ങിയതോടെ റോഡിൽ കാൽ നടയാത്ര പോലും പ്രയാസകരമായിരുന്നു. നിർമാണ ചിലവിനുള്ള മുഴുവൻ തുകയും പാർട്ടിയാണ് സ്വരൂപിച്ചത്. കോൺക്രീറ്റ് പ്രവൃത്തി ഉദ്ഘാടനം അരിക്കുളം ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്യമള ഇടപ്പള്ളി നിർവഹിച്ചു. മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ഒ കെ ചന്ദ്രൻ, രാമചന്ദ്രൻ നീലാംബരി, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ശശി ഊട്ടേരി, കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് തങ്കമണി ദീപാലയം, സേവാദൾ മേപ്പയ്യൂർ ബ്ലോക്ക് ചെയർമാൻ അനിൽകുമാർ അരിക്കുളം, കോൺഗ്രസ് അരിക്കുളം മണ്ഡലം സെക്രട്ടറി ഹാഷിം കാവിൽ, ബാലകൃഷ്ണൻ കൈലാസം, ഐ എൻ ടി യു സി അരിക്കുളം മണ്ഡലം ട്രഷറർ രാമചന്ദ്രൻ ചിത്തിര, രാമാ നന്ദൻ മഠത്തിൽ, മഹിളാ കോൺഗ്രസ് അരിക്കുളം മണ്ഡലം സെക്രട്ടറി ശ്രീജ പുളിയത്തിങ്കൽ മീത്തൽ, സി എം രാഗേഷ്, വി വി രാജൻ എന്നിവർ നേതൃത്വം നൽകി.
Latest from Local News
തൊണ്ടിയിൽ താഴെ സൂപ്പി ഹാജി (93 ) അന്തരിച്ചു. ഭാര്യ : ഖദീജ കുടത്തിൽ. മക്കൾ : അബ്ദുൽ അസീസ് (ദുബൈ).അബ്ദുൽ റസാഖ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 30 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി
നമ്മുടെ കീഴരിയൂർ വയോജന ക്ലബിന്റെ മാസാന്ത പരിപാടി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇളം തലമുറ ലഹരിയിൽ പെടാതിരിക്കാൻ സ്കൂൾ
കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ചന്ദ്രശേഖരൻ തിക്കോടിയുടെ പുതിയ നോവലായ മൂന്നു ജയിലുകൾ പുസ്തക ചർച്ച സംഘടിപ്പിക്കുന്നു. 2025 ജൂലായ് 31
കാപ്പാട് കടലിൽ കാണാതായ കണ്ണൻകടവ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കാട്ടിലപ്പീടിക മുല്ലാണ്ടിയിൽ താമസിക്കും മുഹമ്മദ് ജാസിർ(22) ആണ് മരിച്ചത്. ഇന്ന് രാവിലെ