കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപത്ത് വച്ച് പണം തട്ടിപ്പറിച്ച് ഓടിപ്പോയ യുവാവ് അറസ്റ്റിൽ

കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപത്ത് വച്ച് പണം തട്ടിപ്പറിച്ച് ഓടിപ്പോയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ബീമാ പള്ളി സ്വദേശി സിയാദിനെയാണ് കോഴിക്കോട് ടൗൺ പൊലീസ് പിടികൂടിയത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിന് പുറത്താണ് സംഭവം നടന്നത്. ടിക്കറ്റ് കൗണ്ടറിന് അടുത്തേക്ക് ടിക്കറ്റ് മെഷീൻ റീചാർജ് ചെയ്യുന്നതിന് നടന്നു പോകുകയായിരുന്ന കല്ലായി സ്വദേശി നൌഷാദിനെ തള്ളി താഴെയിട്ട് കയ്യിലുണ്ടായിരുന്ന 4500 രൂപ പിടിച്ച് പറിച്ച് കൊണ്ട് പോകുകയായിരുന്നു.

കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ എത്തിയ ഇയാൾ പരാതി നൽകി. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് പരാതിക്കാരൻ പറഞ്ഞ അടയാള വിവരങ്ങളോട് കൂടിയ ആളെ പിന്നീട് സംശയ്സ്പദമായ രീതിയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് വാഹനം നിർത്തുന്നത് കണ്ട് സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ടൗൺ പൊലീസ് തടഞ്ഞ് നിർത്തി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ എസ്എഫ്ഐഒ കുറ്റപത്രം

Next Story

വരുമാന വര്‍ധന ലക്ഷ്യമാക്കി പുതിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് മില്‍മ

Latest from Local News

ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മാത്തമാറ്റിക്സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, എന്‍സി.എ-എസ്.ടി, കാറ്റഗറി നമ്പര്‍: 550/2024), മാത്തമാറ്റിക്‌സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം

ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം

ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ദിവസവേതനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി 24ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബി

ഹിന്ദി ദേശീയസെമിനാര്‍ തുടങ്ങി

ഹിന്ദി-മലയാളം സിനിമയുടെ പുതിയ മാനങ്ങള്‍ എന്ന വിഷയത്തില്‍ ദേശീയസെമിനാറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. റാഞ്ചി ലയോള കോളേജ് ഓഫ് എജ്യുക്കേഷനിലെ റിട്ട.

കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ താമസസ്ഥലത്ത് ബീഹാർ സ്വദേശി മരിച്ച നിലയിൽ

സുനിൽ കുമാർ റിഷിദേവ് ( 23 ) ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വാഗാഡ് കമ്പിനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുന്ന