സംസ്ഥാനത്തെ സ്കൂളുകൾ അടുത്ത അധ്യയന വർഷം മുതൽ ഏപ്രിൽ മാസത്തിലും സജീവമാകും

സംസ്ഥാനത്തെ സ്കൂളുകൾ അടുത്ത അധ്യയന വർഷം മുതൽ ഏപ്രിൽ മാസത്തിലും സജീവമാകും. എട്ടാം ക്ലാസിൽ നടപ്പാക്കിയ 30 ശതമാനം മിനിമം മാർക്ക് സമ്പ്രദായം മറ്റു ക്ലാസുകളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതി ആവിഷ്കരിക്കുന്ന സാഹചര്യത്തിലാണിത്.  2026-27 വർഷത്തോടെ 5മുതൽ 10വരെ ക്ലാസുകളിൽ ഉപരിപഠനത്തിന് അർഹത നേടാൻ കുറഞ്ഞത് 30 ശതമാനം മാർക്ക് വേണം എന്ന നിബന്ധന വരികയാണ്. 30% മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്ക് ഏപ്രിൽ മാസത്തിൽ സ്പെഷ്യൽ ക്ലാസുകളും ഇതിനുശേഷം ഏപ്രിൽ മാസം അവസാനം സേ പരീക്ഷകളും ഉണ്ടാകും. ഓരോ വിഷയത്തിലും തോൽക്കുന്ന വിദ്യാർത്ഥികളും അവർക്ക് പഠന പിന്തുണയ്ക്കും സേ പരീക്ഷകൾക്കുമായി സ്കൂളുകളിലെ മുഴുവൻ അധ്യാപകരും ഏപ്രിൽ മാസത്തിൽ സ്കൂളുകളിൽ എത്തേണ്ടി വരും.

ഈ വരുന്ന അധ്യയനവർഷം മുതൽ 5,6 ക്ലാസുകളിലും അടുത്തവർഷ മുതൽ ഏഴാം ക്ലാസിലും ഇത് നടപ്പാക്കും. 8, 9, 10 ക്ലാസുകൾക്ക് പുറമെ 5, 6, 7 ക്ലാസുകളിൽ കൂടി വാർഷിക പരീക്ഷയിൽ മിനിമം മാർക്ക് സമ്പ്രദായവും പഠന പിന്തുണ ക്ലാസുകളും ഉണ്ടാകും. ഈ വരുന്ന  അധ്യയനവർഷം ഒമ്പതാം ക്ലാസിലും അടുത്തവർഷം പത്താം ക്ലാസിലും ഈ രീതി നടപ്പാക്കുന്നുണ്ട്.  ഈ വരുന്ന അധ്യയന വർഷം 5,6,8,9 ക്ലാസുകളിലും അടുത്ത വർഷംമുതൽ 5, 6, 7, 8, 9, 10 ക്ലാസുകളിലും മിനിമം മാർക്ക് നടപ്പാക്കും.

അതായത് 2026-27 അധ്യയന വർഷം മുതൽ യുപി, ഹൈസ്കൂ‌ൾ ക്ലാസുകളിലെല്ലാം വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനു മിനിമം മാർക്ക്  നേടണം. വാർഷിക എഴുത്തുപരീക്ഷയിൽ 30 ശതമാനം മാർക്ക് നേടാനാകാത്തവർക്ക് പുനഃപരീക്ഷ നടത്തും. എട്ടാം ക്ലാസിൽ നടപ്പാക്കിയ അതേ രീതിയിൽ അവധിക്കാലത്തു സ്പെഷൽ ക്ലാസുകളിലൂടെ പഠനപിന്തുണ നൽകും. ഇതിന് ശേഷം പരീക്ഷ എഴുതണം. മിനിമം മാർക്കില്ലാത്ത വിഷയത്തിൽ മാത്രമാകും ക്ലാസുകളും സേ പരീക്ഷയും നടത്തുക. 

Leave a Reply

Your email address will not be published.

Previous Story

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകം പ്രതി പിടിയില്‍

Next Story

ഡി കെ ടി എഫ് ജില്ലാ വാഹന പ്രചരണ ജാഥ; പി.സി രാധാകൃഷ്ണൻ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി

Latest from Main News

വടകര എൻഎച്ച് നിർമാണത്തിലെ പാളിച്ചകൾക്ക് പരിഹാരം വേണമെന്ന് ഷാഫി പറമ്പിൽ എംപി

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ പ്രധാന ചർച്ചാവിഷയമായി

നിപ; സമ്പർക്ക പട്ടികിയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ്

പാലക്കാട്ട് നിപ ബാധിച്ച യുവതിയുമായി പ്രാഥമിക സമ്പർക്ക പട്ടികിയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ്. രോഗലക്ഷണമുള്ള കുട്ടികളുടെ പരിശോധന

കാളികാവ് ആളെ കൊന്ന കടുവയെ പിടികൂടി; വനംവകുപ്പിന്റെ ദൗത്യം വിജയകരം

മലപ്പുറം:  കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയെ കൊന്ന കടുവയെ 53 ദിവസത്തിനുശേഷം വനം വകുപ്പ് പിടികൂടി. കേരള എസ്റ്റേറ്റിലെ സി-വൺ ഡിവിഷനിൽ സ്ഥാപിച്ച

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍: മന്ത്രി വീണാ ജോര്‍ജ് പ്രദേശങ്ങളില്‍ പനി സര്‍വൈലന്‍സ് നടത്തും

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ചർച്ച നടത്തും; വിദ്യാർത്ഥി കൺസഷൻ ടിക്കറ്റിന് ആപ്പ് വരുന്നു: ഗതാഗതമന്ത്രി

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തിൽ ഗതാഗത കമ്മീഷണർ ചർച്ച