കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെയുള്ള 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്രവാഹനം വാടകയ്ക്ക് നല്‍കും

കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെയുള്ള 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്രവാഹനം വാടകയ്ക്ക് നല്‍കും. കോഴിക്കോട്, എറണാകുളം ടൗണ്‍ തുടങ്ങിയ വലിയ റെയില്‍വേ സ്റ്റേഷനുകളും ഫറൂഖ്, പരപ്പനങ്ങാടി പോലെ ചെറിയ സ്റ്റേഷനുകളിലും ഇലക്ട്രിക് ഇരുചക്രവാഹനമെത്തും. മണിക്കൂര്‍-ദിവസ വാടകയ്ക്കാണ് വാഹനം നല്‍കുക. അവ സൂക്ഷിക്കാനുള്ള സ്ഥലം റെയില്‍വേ നല്‍കും.

കരാറുകാരാണ് സംരംഭം ഒരുക്കേണ്ടത്. വാഹനം എടുക്കാനെത്തുന്നവരുടെ ആധാര്‍കാര്‍ഡ്, ലൈസന്‍സുള്‍പ്പെടെയുള്ള രേഖകളുടെ പരിശോധനയുണ്ടാകും. തിരുവനന്തപുരം ഡിവിഷനില്‍ എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെ വലിയ സ്റ്റേഷനുകളില്‍ ബൈക്ക് വാടകയ്ക്ക് നല്‍കുന്നുണ്ട്. ഹെല്‍മറ്റുകളും ഇതിനോടൊപ്പം നല്‍കും. വേഗപരിധി, ജിയോഫെന്‍സിങ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളോടെയാണ് പദ്ധതി വരുന്നത്. 24 മണിക്കൂറും പ്രവര്‍ത്തന ക്ഷമമായിരിക്കും.

ഇ-സ്‌കൂട്ടറുകള്‍ വരുന്ന സ്റ്റേഷനുകള്‍:

പൊള്ളാച്ചി, ഒറ്റപ്പാലം, നിലമ്പൂര്‍, കോഴിക്കോട്, തിരൂര്‍, ഫറൂഖ്, പരപ്പനങ്ങാടി, വടകര, മാഹി, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മംഗളൂരു ജങ്ഷന്‍, എറണാകുളം ടൗണ്‍.

Leave a Reply

Your email address will not be published.

Previous Story

പുതിയ ചീഫ് സെക്രട്ടറിയായി എ ജയതിലക് തിരഞ്ഞെടുക്കപ്പെട്ടു

Next Story

കൊയിലാണ്ടി പെരുവട്ടൂർ പ്രണവത്തിൽ വിശ്വൻ അന്തരിച്ചു

Latest from Main News

സാമൂഹിക തിന്മകലിലേക്ക് നീങ്ങാതിരിക്കുക കെ എ ൻ എം കൊയിലാണ്ടി മണ്ഡലം സമ്മേളനം

ലോകത്ത് അറിയപ്പെട്ട എല്ലാ മതങ്ങളുംകുടുംബ ബന്ധത്തെ പവിത്രമായി കാണുന്നു ഒരു മതത്തിലും വിശ്വാസമില്ലാത്ത മതനിരാസവാദികളും ജീവിക്കുന്നത് കുടുംബമായി തന്നെയാണ് ആശ്രിതത്വം, സ്നേഹം

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 25.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 25.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുമ്പോള്‍ റെയില്‍പ്പാളത്തില്‍ കല്ലുവച്ച അഞ്ച് വിദ്യാർഥികള്‍ പിടിയില്‍

കണ്ണൂർ:വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുമ്പോള്‍ റെയില്‍പ്പാളത്തില്‍ കല്ലുവച്ച അഞ്ച് വിദ്യാർഥികള്‍ പിടിയില്‍. തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് കടന്നുപോകുമ്പോള്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.23-ന് ചിറക്കല്‍ ഇരട്ടക്കണ്ണൻ

പീടിക മൊബൈൽ ആപ്ലിക്കേഷൻ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു

  കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റസ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പീടിക മൊബൈൽ ആപ്ലിക്കേഷൻ തൊഴിൽ വകുപ്പ് മന്ത്രി വി