പൂക്കാട് കലാലത്തിൻ്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 23 മുതൽ 28 വരെ ആറു ദിവസങ്ങളായി നടക്കുന്ന കളി ആട്ടത്തിന് തുടക്കമായി. ബാലമനസ്സുകളിൽ ആവേശം പകർന്നുകൊണ്ട് കൊയിലാണ്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വച്ച് പ്രശസ്ത നാടക സംവിധായകനും സ്കൂൾ ഓഫ് ഗ്രാമ തൃശൂർ ഡയറക്ടറുമായ ഡോ. അഭിലാഷ് പിള്ള ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ മനോജ് നാരായണൻ ക്യാമ്പ് സംബന്ധിച്ച് വിശദീകരണം നടത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ ശിവദാസ് ചേമഞ്ചേരി എ .അബൂബക്കർ, ഡോ. ഇ. ശ്രീജിത്ത്, കെ. ശ്രീനിവാസൻ, വി.വി. മോഹനൻ എന്നിവർ പങ്കെടുത്തു. ക്യാമ്പിൽ സല്ലാപം, നാടകോത്സവം വീടകയാത്ര, കളിപ്പന്തൽ അമ്മയൂട്ട്, കുട്ടികളുടെ നാടകാവതരണം എന്നിവയും വരും ദിവസങ്ങളിൽ നടക്കും വൈകീട്ട് നടന്ന നാടകോത്സവത്തിൽ തിരുവങ്ങൂർ ഹൈസ്കൂൾ കളർ ബോക്സ് അവതരിപ്പിച്ച C/O പൊട്ടക്കുളം, തൃശൂർ ആറങ്ങോട്ടുകര കലാപാം ശാലയുടെ
തളാപ്പ് എന്നീ നാടകങ്ങളും അരങ്ങേറി.
Latest from Local News
കേരള സീനിയർ സിറ്റിസൺസ് ഫോറം മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റും ചെങ്ങോട്ടുകാവിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ നിറ സാന്നിധ്യവുമായ എം.കെ. സത്യപാലൻ
കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി ഒ എ) പതിനഞ്ചാമത് കൊയിലാണ്ടി മേഖലാ സമ്മേളനം ജനുവരി 19, 20
ദക്ഷിണ കാശിയെന്നറിയപ്പെടുന്ന ഉത്തര മലബാറിലെ പ്രസിദ്ധമായ ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുനർ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നു. ശ്രീകോവിലിന്റെ സമർപ്പണ ചടങ്ങ് ഫെബ്രുവരി
മൂടാടി വെള്ളറക്കാട് റെയിൽവേ സ്റ്റേഷന് സമീപം സൗപർണ്ണികയിൽ മാടഞ്ചേരി ഭാസ്കരൻ നായർ (78) അന്തരിച്ചു. ഭാര്യ രമാദേവി. മക്കൾ രശോഭ് (അക്ഷയ
പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം. പ്രിയദർശിനി ഉന്നതിയിലെ 14 കാരിക്ക് ആണ് ഗുരുതരമായി ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയായ







