ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ മരണമടഞ്ഞവരോടുള്ള ആദരസൂചകമായി ഏപ്രില്‍ 23, 24 തീയതികളില്‍ ഡിസിസി, ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മെഴുകുതിരി തെളിയിച്ച് ആദരാഞ്ജലി അര്‍പ്പിക്കുകയും ഭീകരവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്യുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.
ഏപ്രില്‍ 23 ബുധനാഴ്ച വൈകുന്നേരം ഡിസിസികളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബ്ലോക്ക് തലത്തിലും ഏപ്രില്‍ 24 വ്യാഴാഴ്ച വൈകുന്നേരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലുമാണ് പരിപാടികള്‍ സംഘടിപ്പിക്കുക.
പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. ഭീകരവാദികളെ അമര്‍ച്ച ചെയ്യാനുള്ള അടിയന്തര നടപടി ഉണ്ടാകണമെന്നും ഭീകരാവാദത്തിന് എതിരായി ഒരുമിച്ച് പോരാടണമെന്നും ലിജു പറഞ്ഞു.