കോഴിക്കോട് ബസിൽ യാത്രക്കാരന് മർദനം; പ്രതി പിടിയിൽ - The New Page | Latest News | Kerala News| Kerala Politics

കോഴിക്കോട് ബസിൽ യാത്രക്കാരന് മർദനം; പ്രതി പിടിയിൽ

/

കോഴിക്കോട് സ്വകാര്യ ബസിൽ യാത്രക്കാരന് മർദനം. പന്തിരാങ്കാവ് – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ച രാത്രി 9 മണിക്ക് ശേഷമാണ് കേസിന് ആസ്പദമായ സംഭവം. ബസിന്‍റെ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്ന കോഴിക്കോട് മാങ്കാവ് സ്വദേശി നിഷാദിനെ, ഒപ്പം യാത്ര ചെയ്ത മറ്റൊരു ബസിലെ ഡ്രൈവറും പറമ്പിൽബസാർ സ്വദേശിയുമായ റംഷാദാണ് ക്രൂരമായി അക്രമിച്ചത്. പ്രതി റംഷാദിനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു.

 നിഷാദിന്‍റെ തോളിൽ പ്രതി റംഷാദ് കൈവച്ചത് മാറ്റാൻ പറഞ്ഞതാണ് പ്രകോപന കാരണം. നിഷാദിന്‍റെ മുഖത്ത് അടിക്കുകയും, നെഞ്ചിൽ ചവിട്ടേൽക്കുന്നത് ബസിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. പിന്നീട് ബലംപ്രയോഗിച്ച് റംഷാദ് നിഷാദിനെ ബസിൽ നിന്ന് ഇറക്കി വിടുകയുമായിരുന്നു. നിഷാദിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന 13000 രൂപ വിലയുള്ള മൊബൈൽ ഫോണും, 4500 രൂപയും പ്രതി ബലംപ്രയോഗിച്ച് കവർന്നെടുത്തതായും പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published.

Previous Story

ദാറുന്നജും ഓർഫനേജ് കമ്മിറ്റി പുനരധിവാസ പദ്ധതിക്ക് കീഴിൽ സ്നേഹവീടിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Next Story

പൂക്കാട് കലാലയത്തിൽ കുട്ടികളുടെ മഹോത്സവം ‘കളിആട്ടം ‘ ഏപ്രിൽ 23 മുതൽ 28 വരെ

Latest from Main News

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍: മന്ത്രി വീണാ ജോര്‍ജ് പ്രദേശങ്ങളില്‍ പനി സര്‍വൈലന്‍സ് നടത്തും

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ചർച്ച നടത്തും; വിദ്യാർത്ഥി കൺസഷൻ ടിക്കറ്റിന് ആപ്പ് വരുന്നു: ഗതാഗതമന്ത്രി

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തിൽ ഗതാഗത കമ്മീഷണർ ചർച്ച

സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത്  മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് ജൂലൈ 5 (ഇന്ന്), ജൂലൈ 6, ജൂലൈ 9

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച്‌ ദോശ

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള