നൈറ്റ് ലൈഫ് സുരക്ഷിതം, പൊതു ഇടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം -മന്ത്രി മുഹമ്മദ് റിയാസ്

ഫറോക്ക് ചില്‍ഡ്രന്‍സ് പാര്‍ക്കിനോടനുബന്ധിച്ച സൗന്ദര്യവത്കരണവും ഫ്‌ളോട്ടിങ് ബ്രിഡ്ജ് ജെട്ടികളും ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ബീച്ച് ഉള്‍പ്പെടെയുള്ള ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ നൈറ്റ് ലൈഫിന് സുരക്ഷിതമായ ഇടങ്ങളാണെന്നും പൊതു ഇടങ്ങള്‍ വര്‍ധിപ്പിക്കാന്‍ സമൂഹത്തിന് ഉത്തരവാദിത്തമുണ്ടെന്നും വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫറോക്ക് പഴയ പാലം ‘നമ്മള്‍’ പാര്‍ക്കിനോട് ചേര്‍ന്ന് നടത്തിയ സൗന്ദര്യവത്കരണത്തിന്റെയും ഫ്‌ളോട്ടിങ് ബ്രിഡ്ജ് ജെട്ടിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നഗരവത്കരണത്തിന്റെ ഭാഗമായും കോവിഡാനന്തരം മാറിയ ജീവിത സാഹചര്യവും കാരണം പൊതു ഇടങ്ങളുടെ ആവശ്യം വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍, ആവശ്യമായ പൊതു ഇടങ്ങള്‍ ഇല്ലാത്തത് ലഹരി ഉപയോഗം ഉള്‍പ്പെടെയുള്ള പ്രവണതകളിലേക്കാണ് വഴിയൊരുക്കുന്നത് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചെലവിടുന്നതിനുള്ള സാമൂഹിക സാഹചര്യങ്ങള്‍ ഉറപ്പാക്കാനാവണം. മാനസിക ഉല്ലാസം നേടുന്നതിനും പിരിമുറുക്കം കുറക്കുന്നതിനും കരുത്താര്‍ജിക്കുന്നതിനും കളിക്കളങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു ഇടങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പ്രവൃത്തികളുടെ ഭാഗമായി, പഴയ പാലത്തിന് സമീപം പുഴയോട് ചേര്‍ന്ന് റെയില്‍വേ ബ്രിഡ്ജിന് താഴെ മധുര ബസാറിലേക്കുള്ള റോഡ് ഇന്റര്‍ലോക്കിടുകയും കാടുപിടിച്ച് കിടന്ന പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം വെട്ടിത്തെളിച്ച് ലൈറ്റുകള്‍ സ്ഥാപിച്ച് രാത്രിയും സുഗമമായ സഞ്ചാരം ഉറപ്പുവരുത്തുകയുമാണ് ചെയ്തത്. ഇതോടെ പുഴയോട് ചേര്‍ന്ന് പ്രകൃതിഭംഗി ആസ്വദിക്കാനും കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുമിച്ച് സമയം ചെലവിടാനും ഒത്തുചേരാനുമാകും. 1.17 കോടി രൂപ ചെലവിലാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്.
പഴയ പാലത്തിന് സമീപവും മമ്മിളിക്കടവ് ഫറോക്ക് പുതിയ പൊതുമരാമത്ത് വിശ്രമ കേന്ദ്രത്തിന് സമീപവുമായാണ് 35.50 ലക്ഷം രൂപ ചെലവില്‍ വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ രണ്ട് ഫ്‌ളോട്ടിങ് ബോട്ട് ജെട്ടികള്‍ സ്ഥാപിച്ചത്. കെഎസ്‌ഐഎന്‍സിയാണ് നിര്‍മാണ പ്രവൃത്തികള്‍ നടത്തിയത്. 10 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയിലുമാണ് ബോട്ട് ജെട്ടി ഒരുക്കിയത്.

Leave a Reply

Your email address will not be published.

Previous Story

വൺ മൈൻഡ് ട്വന്റി ഫോർ ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി

Next Story

ദാറുന്നജും ഓർഫനേജ് കമ്മിറ്റി പുനരധിവാസ പദ്ധതിക്ക് കീഴിൽ സ്നേഹവീടിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Latest from Local News

അധ്യാപക അവാർഡ് തുക വർദ്ധിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

 തിരുവനന്തപുരം : സംസ്ഥാന അധ്യാപക അവാർഡിന്റെയും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാരത്തിന്റെയും തുക വർദ്ധിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.

സൈബർ–നിക്ഷേപ തട്ടിപ്പിൽ കോടികൾ നഷ്ടം; മുന്നറിയിപ്പുകൾ അവഗണിച്ച നിരവധിപേർ വലയിലായി

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ സൈബർ തട്ടിപ്പിനൊപ്പം നിക്ഷേപ തട്ടിപ്പിലും കോടികൾ നഷ്ടപ്പെട്ടതായി വിവരം. റിട്ടയേഡ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ബിസിനസ്സുകാർ തുടങ്ങി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ മെഡിസിൻ      

വിനീത് ശ്രീനിവാസന്റെ ഗാനമേളക്കിടെ ലാത്തിച്ചാര്‍ജ്; അന്വേഷണത്തിന് നിര്‍ദേശം

തിരുവനന്തപുരം : നിശാഗന്ധിയില്‍ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് പൊലീസ് ലാത്തി വീശിയത്. വിനീത് ശ്രീനിവാസന്റെ ഗാനമേളയ്ക്കിടെയുണ്ടായ തിരക്കില്‍ യുവാക്കളുമായി പൊലീസ് തര്‍ക്കത്തിലേര്‍പ്പെട്ടു.