ഷാർജ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ( ഐ.ഒ.സി) അജ്മാൻ്റെ ചാരിറ്റി ഡ്രൈവിൻ്റെ ഭാഗമായി വടകര പാർലമെൻ്റ് മണ്ഡലത്തിൽ 2024ൽ നടന്ന വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ഷാഫി പറമ്പിൽ എം.പി നിർമ്മിച്ച് നൽകുന്ന ഭവന നിർമ്മാണ പദ്ധതിയിലേക്ക് 3 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ദുബായ് ഫ്ലോറ ക്രീക് ഹോട്ടലിൽ നടന്ന ചടങ്ങിൽ വെച്ച് ഷാഫി പറമ്പിലിന് എം.പിക്ക് കൈമാറി.ചടങ്ങിൽ അജ്മാൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രസിഡണ്ട് ജാഫർ കണ്ണാട്ട് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.എസ്സ്. ഉദയഭാനു മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായ ബീന ഉദയഭാനു, വനിതാ വിംഗ് പ്രസിഡണ്ട് ഷെർലി നാസർ, വൈസ് പ്രസിഡണ്ട് കെ.വി.സുരേന്ദ്രൻ, അജിത, മുഹമ്മത് ഷാഫി, ഷംസുദ്ദീൻ, ഷാഹിൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എ.കെ.ജബ്ബാർ സ്വാഗതവും അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുസ്തഫ
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 14-05-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 👉 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 👉സർജറിവിഭാഗം ഡോ.
പഹൽഗാം സംഭവത്തെത്തുടർന്ന് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിൽ മുൻകൂർ അനുമതിയില്ലാതെ വിനോദസഞ്ചാരികളോ സ്വകാര്യ വ്യക്തികളോ മറ്റ് വ്യക്തികളൊ ഡ്രോൺ,
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ. നാലു ലക്ഷം രൂപ ദുരന്ത പ്രതികരണനിധിയിൽ നിന്നും
കോഴിക്കോട് താലൂക്ക് പരിധിയില് അടിയന്തിരഘട്ടത്തില് ഉപയോഗിക്കുന്നതിനായി ജെസിബി, ഹിറ്റാച്ചി, ടിപ്പര്, ക്രെയിന്, വള്ളങ്ങള്, ബോട്ടുകള്, മരംമുറി യന്ത്രങ്ങള്, ജനറേറ്ററുകള്, ലൈറ്റുകള് എന്നിവക്ക്