പേരാമ്പ്ര: പേരാമ്പ്ര ദാറുന്നജും ഓർഫനേജ് കമ്മിറ്റി പുനരധിവാസ പദ്ധതിക്ക് കീഴിൽ അരിക്കുളം പഞ്ചായത്തിലെ ഊട്ടരിയിൽ നിർമ്മിക്കുന്ന നാലാമത്തെ വീടിന്റെ പ്രവൃത്തി ഉദ്ഘാടനം ട്രഷറർ കെ ഇമ്പിച്യാലി നിർവഹിച്ചു. ഓർഫനേജ് സെക്രട്ടറി പി കെ ഇബ്രാഹിം മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഓർഫനേജ് പുനരധിവാസ പദ്ധതിയിലെ പതിനൊന്നാമത്തെ വീടാണിത്.
ഊട്ടേരി മഹല്ല് പ്രസിഡന്റ് വി പി അബ്ദുറഹ്മാൻ, വൈസ് പ്രസിഡണ്ട് വി കെ ജാബിർ, ഓർഫനേജ് കമ്മിറ്റി ജോയിൻ സെക്രട്ടറിമാരായ മുബീർ കെ, യൂനുസ് പി എം, അംഗങ്ങളായ സിറാജ് കെ, ഷബീർ അഹമ്മദ്, മാനേജർ സി സലീം, കുഞ്ഞായി കെ, എടച്ചേരി അമ്മദ്, റസാക്ക് ഹാജി കാരയാട്, അഷ്‌റഫ് കെ എന്നിവർ സംസാരിച്ചു.