പൂക്കാട് കലാലയത്തിൽ കുട്ടികളുടെ മഹോത്സവം ‘കളിആട്ടം ‘ ഏപ്രിൽ 23 മുതൽ 28 വരെ

സുവർണ്ണ ജൂബിലി നിറവിലുള്ള പൂക്കാട് കലാലയത്തിന്റെ അഭിമുഖ്യത്തിൽ ഏപ്രിൽ 23 മുതൽ 28 വരെ ആറു ദിവസങ്ങളിലായി കുട്ടികൾക്കായി അവധിക്കാല സർഗ്ഗ സംഗമം സംഘടിപ്പിക്കുന്നു. പ്രശസ്ത നാടക സംവിധായകൻ മനോജ് നാരായണൻ, കുട്ടികളുടെ നാടക പ്രവർത്തകൻ എ അബൂബക്കർ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന കളിആട്ടത്തിന്റെ ഔപചാരിക ഉദ്ഘാടനം ഏപ്രിൽ 23ന് കാലത്ത് 10 മണിക്ക് കലാലയം സർഗ്ഗവനിയിൽ വെച്ച് തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ ഡോ. അഭിലാഷ് പിള്ള നിർവഹിക്കും. ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി 500ൽ പരം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കാലത്ത് 6.15 മുതൽ വൈകിട്ട് 8.30വരെ നാടകവ്യായാമങ്ങൾ, യോഗ എന്നിവയോടൊപ്പം കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ പ്രത്യേക പരിശീലന പദ്ധതിയിൽ കല, സാംസ്കാരിക, സാമൂഹ്യ രംഗത്തെ നിരവധി പ്രഗത്ഭരായ വ്യക്തികൾ പങ്കെടുക്കും. ദിവസേന വൈകിട്ട് 6.45 ന്, കേരളത്തിലെ പ്രശസ്ത നാടകസംഘങ്ങൾ നാടകാവതരണം നടത്തും.

ആറു വയസ്സിന് താഴെയുള്ള കുട്ടികൾക്കായി കുട്ടികളി ആട്ടം എന്ന ത്രിദിനക്യാമ്പ് ഏപ്രിൽ 25 മുതൽ 27 വരെ നടക്കും. അമ്മയൂട്ട്, വീടകയാത്ര, പ്രമുഖർ പങ്കെടുക്കുന്ന സല്ലാപം എന്നിവ അനുബന്ധമായി ക്യാമ്പിൽ വിഭാവനം ചെയ്യുന്നു. ജോബ് മഠത്തിൽ, വിപിൻദാസ്, ഗിരിജ രാമാനുജം തഞ്ചാവൂർ, പ്രേംകുമാർ വടകര, ഗിരീഷ് പി .സി പാലം, കലാമണ്ഡലം പ്രേം കുമാർ, കലാമണ്ഡലം പ്രശോഭ്, സുരേഷ് ബാബു എം. കെ, സുരേഷ് ബാബു ശ്രീസ്ഥ, സത്യൻ മുദ്ര, പ്രദീപ് മുദ്ര, മജീഷ് കാരയാട് എന്നിവർ കുട്ടികളുമായി സംവദിക്കും.

നാടകോൽസവത്തിൽ C/o ഓഫ് പൊട്ടൻ കുളം, തളപ്പ്, ഉടൽ, ഏറ്റം, തൊഴിലാളി, പ്രകാശ് ടാക്കീസ്, ഹട്ട മലക്കപ്പുറം, ആയഞ്ചേരി
വല്ല്യശ്മാൻ തുടങ്ങിയ 10 നാടകങ്ങളും അവതരിപ്പിക്കും. ഏപ്രിൽ 28ന്, കളിആട്ടം ക്യാമ്പിൽ രൂപപ്പെടുന്ന കുട്ടികളുടെ 12 കുഞ്ഞുനാടകങ്ങളും അവതരണയോഗ്യമാക്കും. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ചെയർമാനും വി.വി. മോഹനൻ ജനറൽ കൺവീനറുമായുള്ള സ്വാഗതസംഘമാണ് കളിയാട്ടം ക്യാമ്പിന് നേതൃത്വം നൽകുന്നത്.പി ബാബുരാജ്, ഇ ശ്രീജിത്ത്, യൂകെ രാഘവൻ, വിവി മോഹനൻ, എ കെ രമേശ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ബസിൽ യാത്രക്കാരന് മർദനം; പ്രതി പിടിയിൽ

Next Story

ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽ

Latest from Local News

ദാറുന്നജും ഓർഫനേജ് കമ്മിറ്റി പുനരധിവാസ പദ്ധതിക്ക് കീഴിൽ സ്നേഹവീടിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

  പേരാമ്പ്ര: പേരാമ്പ്ര ദാറുന്നജും ഓർഫനേജ് കമ്മിറ്റി പുനരധിവാസ പദ്ധതിക്ക് കീഴിൽ അരിക്കുളം പഞ്ചായത്തിലെ ഊട്ടരിയിൽ നിർമ്മിക്കുന്ന നാലാമത്തെ വീടിന്റെ പ്രവൃത്തി

നൈറ്റ് ലൈഫ് സുരക്ഷിതം, പൊതു ഇടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം -മന്ത്രി മുഹമ്മദ് റിയാസ്

ഫറോക്ക് ചില്‍ഡ്രന്‍സ് പാര്‍ക്കിനോടനുബന്ധിച്ച സൗന്ദര്യവത്കരണവും ഫ്‌ളോട്ടിങ് ബ്രിഡ്ജ് ജെട്ടികളും ഉദ്ഘാടനം ചെയ്തു കോഴിക്കോട് ബീച്ച് ഉള്‍പ്പെടെയുള്ള ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ നൈറ്റ്

വൺ മൈൻഡ് ട്വന്റി ഫോർ ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി

അത്തോളി  ഓട്ടമ്പലം വൺ മൈൻഡ് ട്വന്റി ഫോർ ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ചൈതന്യ ഫാർമസി  ഒ പി ഡി

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച വരെ മഴ

മണ്ണിൽ കളിച്ച് മാനം മുട്ടെ വളർന്ന് ‘മാടൻമോക്ഷം’. ഇത് വ്യത്യസ്തമായ നാടകം

നാടകം കഴിഞ്ഞിട്ടും ആരും എഴുന്നേറ്റില്ല , പോകാൻ തിടുക്കമില്ല, ഹൃദയം കൊണ്ട് കയ്യടിച്ച് അരങ്ങിൽ നിറഞ്ഞാടിയ കലാകാരന്മാരെ ആരാധനയോടെ അത്ഭുദത്തോടെ അവർ