ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

 സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും 25 വരെ ഇടിമിന്നലോടെ മഴക്കും സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ എന്നീ  ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  ഇടിമിന്നൽ ഏൽക്കാതിരിക്കാനുള്ള ജാ​​ഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

എ ഐ ടൂളുകള്‍ ഉപയോഗത്തില്‍ പരിശീലനം

Next Story

ജില്ലാ ഹോമിയോ ആശുപത്രിയിലെ യോഗ ട്രെയിനറുടെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം

Latest from Local News

കാസർകോട് ദേശീയപാത നിർമാണപ്രവൃത്തികൾക്കിടെ ക്രെയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

കാസർകോട് ദേശീയപാത നിർമാണപ്രവൃത്തികൾക്കിടെ ക്രെയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. കാസർകോട് മൊഗ്രാലിലാണ് അപകടം. വടകര സ്വദേശി അക്ഷയ് (30), അശ്വിൻ

ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി പെൻഷനേഴ്സ് കൂട്ടായ്മ; അഭയം ചേമഞ്ചേരിയിലെ ഒരു മാസത്തെ ഭക്ഷണച്ചെലവ് കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി ഏറ്റെടുത്തു

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സഹായ ഹസ്തം. ചിങ്ങക്കാഴ്ചയുമായി തുടർച്ചയായി രണ്ടാം വർഷവും കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി. അഭയം സ്കൂളിലെ സപ്തംബർ മാസത്തെ

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻ പി മൊയ്തീൻ അനുസ്മരണം സംഘടിപ്പിച്ചു

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ബേപ്പൂർ എം എൽ എ യും മുൻ ഡി.സി.സി പ്രസിഡണ്ടും മലബാറിലെ പ്രമുഖ

മേപ്പയ്യൂർ നൊച്ചാട് നളിനി കണ്ടോത്ത് അന്തരിച്ചു

മേപ്പയ്യൂർ: നൊച്ചാട് കണ്ടോത്ത് പരേതരായ നാരായണൻ അടിയോടി, ഹൈമവതി അമ്മ എന്നിവരുടെ മകളും പയ്യോളി ഹൈസ്കൂൾ മുൻ പ്രിൻസിപ്പലുമായ നളിനി കണ്ടോത്ത്

മധുരമാമ്പഴം (1994 ബാച്ച് പാലോറ) ആറാം വാർഷികാഘോഷം സപ്തംബർ 13ന് പാലോറയിൽ

ഉള്ളിയേരി : ഉള്ളിയേരി പാലോറ ഹയർ സെക്കണ്ടറി സ്കൂളിലെ 1994 ബാച്ച് സെപ്റ്റംബർ 13 ശനിയാഴ്ച പാലോറയിൽവെച്ച് ഒത്തുചേരലിന്റെ ആറാം വാർഷികം