ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 

ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 13നാണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് അധ്യക്ഷനായി സ്ഥാനമേറ്റത്. കർദിനാൾ ബെർഗോളിയോ എന്നതാണ് യഥാർഥ പേര്.

വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർഥം ഫ്രാൻസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാർപ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിച്ചിരുന്നത്.

1936 ഡിസംബർ 17ന് അർജന്റീനയിലാണ് ജനനം. 1958 മാർച്ച് 11ന് വിയ്യാ ദേവോതോയിലെ സെമിനാരിയിൽ ചേർന്നു. 1969 ഡിസംബർ 13ന് വൈദിക പട്ടം നേടി. 1992 ജൂൺ 27ന് മെത്രാൻ പദവിയിലെത്തി. അതേവർഷം ബ്യൂണസ് അയേഴ്സിന്റെ സഹായമെത്രാനായി. 2001 ഫെബ്രുവരി 21ന് കർദിനാൾ പദവിയിലെത്തിയ അദ്ദേഹം 2013 മാർച്ച് 13ന് മാർപാപ്പയായി.

 

Leave a Reply

Your email address will not be published.