കോഴിക്കോട് കല്ലാച്ചിയില്‍ കുടുംബത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പത്തു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വിവാഹം കഴിഞ്ഞ് മടങ്ങിയ കുടുംബത്തെ റോഡില്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ച സംഭവത്തിലാണ് കേസ്. വളയം പൊലീസാണ് കേസെടുത്തത് . അക്രമത്തില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ 4 പേര്‍ക്ക് പരുക്കേറ്റിരുന്നു.
മറ്റൊരു വാഹനത്തില്‍ എത്തിയ 6 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. കുടുംബം സഞ്ചരിച്ച കാറില്‍ ഇവരുടെ വാഹനം ഇടിച്ചത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.
കല്ലാച്ചി- വളയം റോഡില്‍ വിഷ്ണുമംഗലം പാലത്തിന് സമീപം കഴിഞ്ഞദിവസം വൈകിട്ട് 3 മണിയോടെയാണ് സംഭവം. കല്ലാച്ചിയിൽ നിന്ന് പുളിയാവ് ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍യാത്രക്കാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വളയം ഭാഗത്ത് നിന്ന് കല്ലാച്ചി ഭാഗത്തേക്ക് വരികയായിരുന്ന വിവാഹ സംഘം ഓടിച്ച ഥാര്‍ ജീപ്പ് ചെക്യാട് സ്വദേശികള്‍ സഞ്ചരിച്ച കാറില്‍ ഇടിച്ചത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ജീപ്പില്‍ ഉണ്ടായിരുന്ന 6 പേര്‍ അടങ്ങുന്ന സംഘം കാര്‍ യാത്രക്കാരായ കുടുംബത്തെ അക്രമിക്കുകയായിരുന്നു.
കാറിന്റെ ഗ്ലാസ് അടിച്ച് തകര്‍ക്കുകയും യാത്രക്കാരെ അക്രമിക്കുകയും ചെയ്‌തെന്നാണ് പരാതി. പരുക്കേറ്റവര്‍ നാദാപുരം ഗവ. ആശുപത്രിയില്‍ ചികിത്സ തേടി.