കൊയിലാണ്ടി : മുതിർന്ന കോൺഗ്രസ് നേതാവ് കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കൊല്ലത്ത് നടന്ന അനുശോചനയോഗം നഗരസഭ കൗൺസിലർ വി.വി ഫക്രുദ്ദീൻ ഉദ്ഘാടനം ചെയ്തു. അബൂബക്കർ ഷഹബാസ് അദ്ധ്യക്ഷം വഹിച്ചു. വി.വി. സുധാകരൻ അനുശോചന പ്രഭാഷണം നടത്തി. കൗൺസിലർ കെ.എം നജീബ് ,സി.കെ ഹമീദ് , ഉണ്ണികൃഷ്ണൻ മരളൂർ ,സുനിൽ വിയ്യൂർ , അൻസാർ കൊല്ലം , ശ്രീശൻ അരയൻ കാവ് , ബഷീർ താഴത്തക്കണ്ടി എന്നിവർ പ്രസംഗിച്ചു.