ലഹരിയുമായി ബന്ധപ്പെട്ട വിദ്യാര്ഥികളുടെ ആശയങ്ങളും ആശങ്കകളും ജില്ലാ കലക്ടറുമായി പങ്കുവെക്കാന് ‘കളക്ടര്ക്കൊരു കത്ത്’ ക്യാമ്പയിനുമായി ജില്ലാ ഭരണകൂടം. ലഹരി ഉപയോഗത്തിലെ വര്ധനവ്, അത് ചെലുത്തുന്ന സ്വാധീനം, ലഹരി ഉപയോഗത്തിന് പ്രേരകമാകുന്ന സാഹചര്യങ്ങള് എന്നിവയെ കുറിച്ച ആശങ്കകള്, പരാതികള്, മികച്ച പ്രതിരോധ മാര്ഗങ്ങള്, അവബോധ പ്രവര്ത്തനങ്ങള് സംബന്ധിച്ച നൂതന ആശയങ്ങള് തുടങ്ങിയവ ഹൈസ്കൂള്, ഹയര് സെക്കന്ഡറി വിദ്യാര്ത്ഥികള്ക്ക് കളക്ടറെ കത്തിലൂടെ അറിയിക്കാം.
ലഹരി ഉപയോഗം വര്ധിക്കുന്ന സാഹചര്യത്തില് പൊതുജന കൂട്ടായ്മയില് പ്രചാരണ, പ്രതിരോധ മാര്ഗങ്ങള് ഒരുക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിന്. ലഹരി പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം നടപ്പാക്കി വരുന്ന പുതുലഹരിയിലേക്ക് #Sharelovenotdrugs പരിപാടിയോടനുബന്ധിച്ച് നശാ മുക്ത് അഭിയാന് കേന്ദ്ര പദ്ധതിയുടെ പിന്തുണയിലാണ് ക്യാമ്പയിന്.
കത്തുകള് ഏപ്രില് 30നകം ജില്ലാ കളക്ടര്, നമ്മുടെ കോഴിക്കോട് മിഷന് റൂം, സി ബ്ലോക്ക്, രണ്ടാംനില, കോഴിക്കോട്, 673020 വിലാസത്തില് അയക്കണം. ഫോണ്: 0495-2370200.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 10 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ: പി.
കൊയിലാണ്ടി പന്തലായനിയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ കളിയമ്പത്ത് ഇരട്ടച്ചിറ മണ്ണിട്ടു നികത്തുന്നതിനെതിരെയുള്ള പ്രതിഷേധ കൂട്ടായ്മ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട്
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 10-11-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം
പേരാമ്പ്ര: സാഹിബ് പേരാമ്പ്ര കൂട്ടായ്മയുടെ ആറാം വാർഷിക സംഗമവും ,ബീഗം പേരാമ്പ്ര വനിതാ കൂട്ടായ്മ നടത്തിയ ക്വിസ് മൽസരത്തിലെ വിജയികൾക്കുളള അനുമോദനവും
കൊയില്ലാണ്ടി: സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ സമ്മേളനം സി.എച്ച്.ആർ.എഫ്. സംസ്ഥാന പ്രസിഡൻ്റ് കെ.അശോകൻ (റിട്ട്. ജില്ലാ ജഡ്ജി) ഉദ്ഘാടനം ചെയ്തു.







