നവോത്ഥാനം പ്രവാചക മാതൃക’ KNM സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം കാപ്പാട് വെച്ച് നടന്നു

നവോത്ഥാനം പ്രവാചക മാതൃക’ KNM സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം 2025 ഏപ്രിൽ 20ഞായറാഴ്ച കാപ്പാട് വെച്ച് നടന്നു

KNM കോഴിക്കോട് നോർത്ത് ജില്ലാ ജ: സെക്രട്ടറി NKM സകരിയ സമ്മേളനം ഉത്ഘാടനം ചെയ്തു. സമൂഹത്തിൽ വ്യാപകമായിട്ടുള്ള എല്ലാ തരത്തിലുമുള്ള വിശ്വാസ ജീർണതകൾക്കെതിരെയും ആത്മീയ ചൂഷണങ്ങൾക്കെതിരെയും മുജാഹിദ് പ്രസ്ഥാനം വഹിച്ച പങ്ക് അദ്ദേഹം തന്റെ സംസാരസത്തിൽ ഏവരെയും ഓർമ്മിപ്പിക്കുകയുണ്ടായി.

വൈകീട്ട് നാല് മണിക്ക് തുടങ്ങിയ സമ്മേളന പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട്‌ ഫസൽ റഹ്‌മാൻ സ്വാഗതം പറഞ്ഞു. മണ്ഡലം ജ :സെക്രട്ടറി T. V. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് IUML സെക്രട്ടറി
T. T. ഇസ്മായിൽ, പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ M. V. ബാലകൃഷ്ണൻ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.

വിവിധ സെഷനുകളിലായി നടന്ന പരിപാടിയിൽ പണ്ഡിതന്മാരായ മുനീർ മദനി, ഷഫീഖ് അസ്‌ലം, മെഹ്‌റൂഫ് സലാഹി , സഅദുദ്ദീൻ സലാഹി തുടങ്ങിയവർ നവോത്ഥാന വഴിയിലെ പൗരോഹിത്യ തടസ്സങ്ങൾ, സലഫുകളുടെ പാത സുരക്ഷിത പാത,
തൗഹീദ് മാനു ഷ്യകത്തിന്റെ രക്ഷാ കവചം, ഇസ്ലാം പ്രത്യശയുടെയും പ്രതീക്ഷയുടെയും മതം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചു പ്രഭാഷണം നടത്തി.

ഒരു നൂറ്റാണ്ട് കാലമായി നവോത്ഥാന രംഗത്ത് വളരെ പുരോഗമനപരമായ ആശയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രവർത്തിക്കുന്ന മാതൃകാപരമായ പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനം.

സത്യസന്ധമായ വിശ്വാസത്തിലൂന്നിയ നേരായ നവോത്ഥാന പാത ഒരിക്കലും സമൂഹത്തെ ഭിന്നിപ്പിക്കാനാക്കരുത് അതുപോലെ സമൂഹത്തിന്റെ ചൂഷണത്തിനുമാകരുത്. ഇന്ന് സമൂഹത്തിൽ ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും സന്ദേശം പ്രചരിക്കപ്പെടുമ്പോൾ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശമാണ് മുജാഹിദ് പ്രസ്ഥാനം മുന്നോട്ട് വെക്കുന്നത്. എക്കാലത്തും വിപ്ലവകരമായ മാറ്റമാണ് സമൂഹത്തിൽ മുജാഹിദ് പ്രസ്ഥാനം നടത്തിയിട്ടുള്ളത്.

സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിയുടെ വ്യാപനത്തിനെതിരെ എല്ലാവരും ഒരുമിച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ഏവരെയും ഓർമിപ്പിച്ചു.

ഈ പ്രസ്ഥാനത്തിന്റെ അടിത്തറ എന്നും അടിയുറച്ച തൗഹീദി ആദർശമാണ്. മനുഷ്യ സമൂഹത്തിന്റെ പുരോഗതിക്കും ഐക്യത്തിനും നന്മക്കും ഊന്നൽ നൽകി ക്കൊണ്ടുള്ള നിലപാടാണ് മുജാഹിദ് പ്രസ്ഥാനം എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്

KNM കാപ്പാട് യൂണിറ്റ് സെക്രട്ടറി അബ്ദുൽ നാസറിന്റെ നന്ദി പ്രസംഗത്തോടെ 9 മണിക്ക് സമ്മേളനം സമാപിച്ചു.

Leave a Reply

Your email address will not be published.

Previous Story

വളയത്ത് വാഹനങ്ങള്‍ തമ്മില്‍ തട്ടിയതിന്‍റെ പേരിലുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ വളയം പൊലീസ് കേസെടുത്തു

Next Story

മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് തു​റ​ക്കും

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീക്ഷണർ   ഡോ: മുസ്തഫ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ  14-05-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ- പ്രധാനഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ  14-05-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 👉 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 👉സർജറിവിഭാഗം ഡോ.

മുൻകൂർ അനുമതിയില്ലാതെ ഡ്രോൺ പറത്തൽ: ശിക്ഷാനടപടി സ്വീകരിക്കും

പഹൽഗാം സംഭവത്തെത്തുടർന്ന് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിൽ മുൻകൂർ അനുമതിയില്ലാതെ വിനോദസഞ്ചാരികളോ സ്വകാര്യ വ്യക്തികളോ മറ്റ് വ്യക്തികളൊ ഡ്രോൺ,

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ. നാലു ലക്ഷം രൂപ ദുരന്ത പ്രതികരണനിധിയിൽ നിന്നും

കോഴിക്കോട് താലൂക്ക് പരിധിയില്‍ അടിയന്തിരഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി ജെസിബി, ഹിറ്റാച്ചി, ടിപ്പര്‍, ക്രെയിന്‍, വള്ളങ്ങള്‍, ബോട്ടുകള്‍, മരംമുറി യന്ത്രങ്ങള്‍, ജനറേറ്ററുകള്‍, ലൈറ്റുകള്‍ എന്നിവക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു.

കോഴിക്കോട് താലൂക്ക് പരിധിയില്‍ അടിയന്തിരഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി ജെസിബി, ഹിറ്റാച്ചി, ടിപ്പര്‍, ക്രെയിന്‍, വള്ളങ്ങള്‍, ബോട്ടുകള്‍, മരംമുറി യന്ത്രങ്ങള്‍, ജനറേറ്ററുകള്‍, ലൈറ്റുകള്‍ എന്നിവക്ക്