വഖഫ് ഭേദഗതി ബിൽ പിൻവലിക്കുക; ജനകീയ കൺവൻഷൻ നടത്തി

അത്തോളി: ‘വഖഫ് ഭേദഗതി ബിൽ പിൻവലിക്കുക’ മുസ് ലിം സംഘടനകളുടെ കൂട്ടായ്മയായ അത്തോളി മുസ് ലിം വെൽഫയർ അസോസിയേഷൻ ജനകീയ കൺവെൻഷൻ നടത്തി. ഗ്രാമ പഞ്ചായത്ത്‌ അംഗം സന്ദീപ് കുമാർ നാലുപുരക്കൽ ഉദ്ഘടനം ചെയ്തു. ന്യൂനപക്ഷങ്ങളെ സംബന്ധിച്ചടത്തോളം വളവരെ പ്രയാസമുണ്ടാക്കുന്ന ഈ ബില്ല് അടിയന്തിരമായി പിൻവലിക്കേണ്ടത് രാജ്യത്തിന്റെ ഭരണഘടന സംരക്ഷണത്തിനും മതേതര നില നിൽപിനും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മുസ് ലിം ലീഗ് മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ അബ്ദുസമദ് പൂക്കാട് മുഖ്യ പ്രഭാഷണം നടത്തി. ബഹുമാനിക്കപ്പെടുന്ന ഒരു സമൂഹത്തെ വളരെ സമർത്ഥമായി സംശയിക്കപ്പെടുന്ന സമൂഹമാക്കി മാറ്റി ആടിനെ പേപട്ടിയാക്കി മറ്റുള്ളവരെ കൊണ്ട് തല്ലി കൊല്ലിക്കുന്നതു പോലെയുള്ള ശ്രമമാണ് സംഘ് പരിവാർ ശക്തികൾ ഈ ബില്ല് കൊണ്ടുവരുന്നതിലൂടെ നടത്തി കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വർഗീയതക്ക് അപവാദമായ കേരളത്തിൽ പതിനെട്ട് ശതമാനത്തോളം കൃസ്താനികളും മുപ്പതോളം ശതമാനം മുസ്ലിംകളും ഒന്നിച്ചു നിൽക്കുകയാണെങ്കിൽ ജനാധിപത്യമായി അധികാരത്തിൽ വരില്ലെന്ന തിരിച്ചറിവാണ് തമ്മിൽ തല്ലിക്കാൻ ശ്രമിക്കുന്നത്. മുനമ്പത്തെ പ്രശ്നം നിലവിലുള്ള വഖഫ് ബില്ലുമായി കൂട്ടിച്ചേർത്ത് കൃസ്ത്യൻ കമ്യൂണിറ്റിയെ മുസ്ലിം സമുദായവുമായി ബന്ധപ്പെടുത്തി ശത്രുക്കളാക്കി മാറ്റാനുള്ള പദ്ധതിയാണ് ആർ എസ് എസ് ആവിഷ്കരിച്ചിട്ടുള്ളത്.ആ പദ്ധതിയെ തകർക്കേണ്ടത് ജനാധിപത്യ വ്യവസ്ഥിതിയിൽ സമൂഹത്തെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.ആർ എസ് എസുകാർ സത്യസന്തമായി ഒരു കാര്യം പോലും പറയില്ല. നുണ മാത്രം പ്രചരിപ്പിക്കുകയും നുണകൾ കൊണ്ട് ജീവിച്ചു പോരുകയും ശത്രുക്കളെ കാണിക്കുകയും ആശത്രുക്കൾ മുമ്പിലുണ്ടെന്ന് പറഞ്ഞ് അധികാരത്തിലേറുകയും ചെയ്യുകയാണ് ഫാസിസത്തിന്റെ സ്ഥിരം സംവിധാനം. ആ രീതി തന്നെയാണ് ഈ കാര്യത്തിലും അവർ നടപ്പിലാക്കാൻ പോകുന്നത്. ഒറ്റപ്പെട്ട കാര്യങ്ങളെ പെരുപ്പിച്ചു കാട്ടി ഇതു മുസ്ലിം സമൂഹത്തിന്റെ പൊതുസ്വഭാവമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണ്.അതിനെ കുറിച്ച് ജാഗ്രതയുള്ളവരായിരിക്കണം.അതു പൊതു സമൂഹത്തോടു പറയുകയും കൃസ്ത്യാനികളുടെ ആശങ്കകൾ മറികടക്കാവുന്ന രീതിയിൽ തങ്ങളുടെ വിശ്വാസം ചരിത്രത്തിൽ ഒരിടത്തും അപകടകരമായതീർന്നിട്ടില്ലെന്നു ബോധ്യപ്പെടുത്തി കൊടുക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ ജുഡീഷ്യറി പോലും വളരെ ഗുരുതരമായ ആരോപണങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന ഘട്ടമാണിതെന്നും ചാണകം കലക്കിയിട്ട് കുട്ടികൾക്ക് കൊടുത്ത് ചാണകത്തിൽ നിന്ന് ന്യൂക്ലിയർ ആയുധങ്ങൾ വരെ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് ശാസ്ത്രീയമായി തെളിയിക്കപ്പെടാൻ കഴിയാതെ അബദ്ധജഡുല മായിട്ടുള്ളവർത്തമാനങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്ന നിയമജ്ഞരുള്ള രാജ്യത്താണ് നാം ജീവിക്കുന്നതെന്നോർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപസമിതി കൺവീനർ എം. യൂസുഫ് അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷീബ രാമചന്ദ്രൻ,
എം.ജയകൃഷ്ണൻ, സുനിൽ കൊളക്കാട്,എ.പി അബ്ദുറഹിമാൻ, ടി.കെ വിജയൻ,വി.എം സുരേഷ് ബാബു പ്രസംഗിച്ചു.
അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി മുഹമ്മദലി സ്വാഗതവും പി. ഇല്യാസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഗാന്ധിജി ഒരു സ്വയം പരീക്ഷണശാല: കവി വീരാൻകുട്ടി

Next Story

അത്തോളി വടക്കേ കാപ്പിൽ നളിനി അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീക്ഷണർ   ഡോ: മുസ്തഫ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ  14-05-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ- പ്രധാനഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ  14-05-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 👉 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 👉സർജറിവിഭാഗം ഡോ.

മുൻകൂർ അനുമതിയില്ലാതെ ഡ്രോൺ പറത്തൽ: ശിക്ഷാനടപടി സ്വീകരിക്കും

പഹൽഗാം സംഭവത്തെത്തുടർന്ന് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിൽ മുൻകൂർ അനുമതിയില്ലാതെ വിനോദസഞ്ചാരികളോ സ്വകാര്യ വ്യക്തികളോ മറ്റ് വ്യക്തികളൊ ഡ്രോൺ,

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ. നാലു ലക്ഷം രൂപ ദുരന്ത പ്രതികരണനിധിയിൽ നിന്നും

കോഴിക്കോട് താലൂക്ക് പരിധിയില്‍ അടിയന്തിരഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി ജെസിബി, ഹിറ്റാച്ചി, ടിപ്പര്‍, ക്രെയിന്‍, വള്ളങ്ങള്‍, ബോട്ടുകള്‍, മരംമുറി യന്ത്രങ്ങള്‍, ജനറേറ്ററുകള്‍, ലൈറ്റുകള്‍ എന്നിവക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു.

കോഴിക്കോട് താലൂക്ക് പരിധിയില്‍ അടിയന്തിരഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി ജെസിബി, ഹിറ്റാച്ചി, ടിപ്പര്‍, ക്രെയിന്‍, വള്ളങ്ങള്‍, ബോട്ടുകള്‍, മരംമുറി യന്ത്രങ്ങള്‍, ജനറേറ്ററുകള്‍, ലൈറ്റുകള്‍ എന്നിവക്ക്