മൊ​ബൈ​ലി​ൽ ചി​ത്ര​മെ​ടു​ത്ത് പി​ഴ ഈ​ടാ​ക്ക​രു​തെ​ന്ന നി​ർ​ദേ​ശ​ം തിരുത്തി ട്രാ​ൻ​സ്​​പോ​ർ​ട്ട് ക​മീ​ഷ​ണ​ർ

മൊ​ബൈ​ലി​ൽ ചി​ത്ര​മെ​ടു​ത്ത് പി​ഴ ഈ​ടാ​ക്ക​രു​തെ​ന്ന നി​ർ​ദേ​ശ​ം തിരുത്തി ട്രാ​ൻ​സ്​​പോ​ർ​ട്ട് ക​മീ​ഷ​ണ​ർ. കേ​ന്ദ്ര മോ​ട്ടോ​ർ​വാ​ഹ​ന നി​യ​മം അ​നു​ശാ​സി​ക്കു​ന്ന 12 കു​റ്റ​ങ്ങ​ളി​ൽ മാ​ത്രം കാ​മ​റ വ​ഴി പി​ഴ ചു​മ​ത്തി​യാ​ൽ മ​തി​യെ​ന്ന ഗ​താ​ഗ​ത ക​മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശം വി​വാ​ദ​​യ​തോ​ടെ​യാ​ണ് ശ​നി​യാ​ഴ്ച വൈ​കീ​ട്ട് വി​ളി​ച്ചു​ചേ​ർ​ത്ത ആ​ർ.​ടി.​ഒ​മാ​രു​ടെ​യും ജോ​യ​ന്റ് ആ​ർ.​ടി.​ഒ​മാ​രു​ടെ​യും യോ​ഗ​ത്തി​ൽ തീ​രു​മാ​നം മാ​റ്റി​യ​ത്. കേ​ന്ദ്ര മോ​ട്ടോ​ർ​വാ​ഹ​ന നി​യ​മം അ​നു​ശാ​സി​ക്കു​ന്ന 12 കു​റ്റ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നു​ണ്ടെ​ങ്കി​ൽ ഇ​ൻ​ഷു​റ​ൻ​സ്, ഫി​റ്റ്ന​സ്, പെ​ർ​മി​റ്റ് ഇ​ല്ലാ​ത്ത​തു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കും ഇ-​ച​ലാ​ൻ വ​ഴി പി​ഴ ചു​മ​ത്താ​മെ​ന്നാ​ണ് അ​റി​യി​ച്ച​ത്.

ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ട​ൻ ഉ​ത്ത​ര​വി​റ​ക്കു​മെ​ന്നും യോ​ഗ​ത്തി​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു. വാ​ഹ​ന​ത്തി​ന് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഇ​ല്ലാ​തി​രി​ക്കു​ക, ര​ജി​സ്ട്രേ​ഷ​ൻ-​ഫി​റ്റ്ന​സ് കാ​ലാ​വ​ധി ക​ഴി​യു​ക, പു​ക പ​രി​ശോ​ധ​ന ന​ട​ത്താ​തി​രി​ക്കു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണി​ൽ എ​ടു​ക്കു​ന്ന ചി​ത്ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ഴ ഈ​ടാ​ക്ക​രു​തെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ഉ​ത്ത​ര​വ്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടിയിൽ ഡെന്റൽ ക്ലിനിക്കിന്റെ സേവനം ഇനിമുതൽ ഞായറാഴ്ചകളിലും ലഭ്യം..

Next Story

നടേരി ആഴാവിൽ താഴ പൂളയുള്ള പറമ്പിൽ നാരായണൻ നായർ അന്തരിച്ചു

Latest from Uncategorized

ഓണാഘോഷത്തിന് ഓണേശ്വരൻ കലാരൂപത്തിന്റെ അവതരണം

ഓണനാളിൽ കീഴരിയൂർ കെ.സി.എഫിൻ്റെ ആഭിമുഖ്യത്തിൽ ഓണേശ്വരൻ കലാരൂപത്തിൻ്റെ അവതരണവും ഓണാഘോഷ പരിപാടികളും ഘോഷയാത്രയും നടന്നു. കാർമാ ബാലൻ പണിക്കർ ഓണേശ്വരൻ അവതരിപ്പിച്ചു.

സ്ത്രീവിരുദ്ധ വിവാദത്തിനിടെ കോൺഗ്രസിൽ നിന്ന് പുറത്തായ റിയാസ് ഇനി സി.പി.എമ്മിൽ

പാലക്കാട് ∙ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട യുവ കോൺഗ്രസ് നേതാവ് റിയാസ് തച്ചമ്പാറ സി.പി.എമ്മിൽ

ബംഗളൂരിൽ വാഹനാപകടത്തിൽ മരിച്ചു

ബംഗളൂരിൽ വാഹനാപകടത്തിൽ മാങ്കാവ് സ്വദേശിയായ യുവാവ് മരിച്ചു . മാങ്കാവ് കളത്തിൽ മേത്തൽ ധനീഷിന്റെ ( സ്മാർട്ട് പാർസൽ സർവ്വിസ് കോഴിക്കോട്)

ഗ്രാമീണ ഭരണത്തിന് ഡിജിറ്റൽ കരുത്ത്: ആല-പനങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം

കൊടുങ്ങല്ലൂർ : ആല-പനങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്റ്റർ