വടകര: തന്റെ കർമ്മമണ്ഡലത്തെ ഒരു സ്വയം പരീക്ഷണ ശാ ലയാക്കി തീർക്കുകയായിരുന്നു ഗാന്ധിജിയെന്ന് ആഴത്തിൽ അദ്ദേഹത്തെ പറ്റി പഠിക്കുന്ന ആർക്കും സുവ്യക്തമായി മനസ്സിലാക്കാൻ കഴിയുമെന്നും, നമുക്ക് അദ്ദേഹത്തെ പറ്റി ഉൽഖ നനങ്ങൾ നടത്താൻ മാത്രമേ പറ്റുകയുള്ളൂവെന്നും, തന്നിൽ പരീക്ഷിക്കാത്ത ഒന്നും അദ്ദേഹം ലോകത്തിനു മുന്നിൽ പരീക്ഷിച്ചില്ലെന്നും കവി വീരാൻകുട്ടി.
വടകരയിൽ ഗാന്ധി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗാന്ധി പഠന ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ചെയർമാൻ ഹരീന്ദ്രൻ കരിമ്പനപ്പാലം അധ്യക്ഷത വഹിച്ചു. ലോകത്ത് ഇത്രയും ചാലകശക്തിയായി നിലകൊണ്ട ഒരു രാഷ്ട്രീയ നേതാവും നാൾ ഇന്നേവരെ ഉണ്ടായിട്ടില്ലെന്നും ഉദ്ഘാടന പ്രസംഗികൻ ചൂണ്ടിക്കാട്ടി. തയ്യുള്ള ള്ളതിൽ രാജൻ, എം. സതീഷ്, മോഹനൻ പുത്തൂർ, എം.സി മോഹനൻ, ബാബു കണ്ണോത്ത്, സി.കെ സുധീർകുമാർ, മോഹനൻ പി. എം, ബാബു ബാലവാടി എന്നിവർ സംസാരിച്ചു.
Latest from Local News
ബീവറേജസ് കോർപ്പറേഷൻ തൊഴിലാളികൾക്ക് കിട്ടി കൊണ്ടിരുന്ന ആനുകുല്യങ്ങൾ വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബെവ്‌കോ എംപ്ലോയീസ് കോഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി
കൊയിലാണ്ടി ചാലിൽ ചെറിയ പുരയിൽ അബൂബക്കർ (64) അന്തരിച്ചു. ഭാര്യ :ജമീല. മക്കൾ: സമീറ, ഷംസീർ, സുനീർ. മരുമകൻ: അൻവർ
അരിക്കുളം കെ പി എം എസ് എം എച്ച് എസ് എസ്സിൽ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇഖ്റ ഹോസ്പിറ്റൽ,
കൊയിലാണ്ടി നഗരസഭയിലെ പതിനേഴാം വാർഡിലെ 73ാം നമ്പർ അങ്കണവാടിക്കുവേണ്ടി ബാബു കല്യാണി, പ്രീതി ബാബു എന്നിവർ സൗജന്യമായി കൈമാറിയ ഭൂമിയുടെ ആധാരം
ജവഹർ ബാൽ മഞ്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ചാച്ചാജി നാഷണൽ പെയിൻ്റിംഗ് കോമ്പറ്റീഷൻ ജില്ലാതല മത്സരം നവംബർ 1 ന് ശനിയാഴ്ച







