സുഹൃദ്സംഘം റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം

കൊയിലാണ്ടി – സുഹൃദ്സംഘം റസിഡൻസ് അസോസിയേഷൻ പന്ത്രണ്ടാം വാർഷികാഘോഷം നഗരസഭാ വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ഷീബ അരീക്കൽ അധ്യക്ഷം വഹിച്ച യോഗത്തിൽ പ്രമോദ്കുമാർ വി, എ വി അനിൽകുമാർ, രാധാകൃഷ്ണൻ കീഴറാട്ട് പൊയിൽ, ചന്ദ്രിക കെ ടി, , ശ്രീജിത്ത് വിയ്യൂർ എന്നിവർ സംസാരിച്ചു. ഉദ്ഘാടന പരിപാടിയിൽ ഗോപകുമാർ ചാത്തോത്ത് സ്വാഗതവും, എൻ ബാലചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. ഉദ്ഘാടന സമ്മേളനത്തിനു ശേഷം അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.

Leave a Reply

Your email address will not be published.