നവോത്ഥാനം: പ്രവാചക മാതൃക കെ എൻ എം കൊയിലാണ്ടി മണ്ഡലം സമ്മേളനം 2025 ഏപ്രിൽ 20 ഞായറാഴ്ച വൈകുന്നേരം 4 മണിമുതൽ കാപ്പാട് വെച്ച് നടത്തപ്പെടുന്നു കാലം ആവശ്യപ്പെടുന്ന നവോത്ഥാന മുന്നേറ്റങ്ങളെ സംബന്ധിച്ചും വിശ്വാസജീർണ്ണതകൾക്കെതിരെ ഒന്നിക്കേണ്ടതിന്റെ ആവശ്യകതയും കുറിച്ചും ലഹരി ഉൾപ്പെടെയുള്ള സാമൂഹ്യ തിന്മകളുടെ അപകടത്തെക്കുറിച്ചും പൊതുസമൂഹത്തെ ബോധവൽക്കരിക്കുന്നതിന് വേണ്ടി കേരള നദ്‌വത്തുൽ മുജാഹിദീൻ (KNM) നവോത്ഥാനം: പ്രവാചക മാതൃക എന്ന ക്യാമ്പയിൻ പ്രഖ്യാപിച്ചിരിക്കുകയാണ്
ഇതിൻറെ ഭാഗമായി നടത്തുന്ന കൊയിലാണ്ടി മണ്ഡലം സമ്മേളനം 2025 ഏപ്രിൽ 20 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ കാപ്പാട് ടൗണിൽ നടക്കും നാലുമണിക്ക് കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് ഫസൽ മാസ്റ്റർ സ്വാഗതവും മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ അധ്യക്ഷതയും വഹിക്കുന്ന സമ്മേളനം കെ എൻ എം നോർത്ത് ജില്ലാ സെക്രട്ടറി എന്‍ കെഎം സക്കറിയ ഉദ്ഘാടനം ചെയ്യും തുടർന്ന് നടക്കുന്ന വൈജ്ഞാനിക സമ്മേളനത്തിൽ നവോത്ഥാന വഴികളിലെ പൗരോഹിത്യ തടസ്സങ്ങൾ, സലഫുകളുടെ പാദ സുരക്ഷാപാത, തൗഹീദ് മാനുഷികത്തിന്റെ രക്ഷാകവചം, ഇസ്ലാം പ്രത്യാശയുടെയും പ്രതീക്ഷയുടെ മതം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പ്രഗൽഭ പണ്ഡിതന്മാരായ മുനീർ മദനി, ഷെഫീഖ് അസ്‌ലം, അബ്ദുൽ വാജിദ് അൻസാരി, സഅദുദ്ദീൻ സ്വലാഹി എന്നിവർ പ്രഭാഷണം നടത്തും 7 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ ടിടി ഇസ്മായിൽ, ടി സിദ്ദീഖ്, ശിവാനന്ദൻ, മൂസ മാധ്യമം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും നിഫൽ കാപ്പാട് എന്നിവരുടെ നന്ദിയോട് കൂടി 9 മണിക്ക് പരിപാടി അവസാനിക്കും
Latest from Local News
അരിക്കുളം: ഈ വർഷത്തെ S S L C ഫലം പുറത്ത് വന്നപ്പോൾ അരിക്കുളം കെ.പി.എം.എസ്.എം. H S S ന്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 11 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും. .ജനറൽ പ്രാക്ടീഷണർ 1.ഡോ :മിഷ്വൻ
കൊയിലാണ്ടി : ഒയിസ്ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം പ്രസിഡന്റ് രാമദാസ് മാസ്റ്ററിന്റെ അദ്ധ്യക്ഷതയിൽ ഒയിസ്ക സൗത്ത് ഇന്ത്യ
കൊയിലാണ്ടി: മുചുകുന്ന് കുറ്റിയിൽ ശ്രീധരൻ(66) അന്തരിച്ചു. അച്ഛൻ: പരേതനായ രാമൻ. അമ്മ : അമ്മാളു. ഭാര്യ: ഗീത. മക്കൾ: ശ്രീതുൽ, വിഷ്ണു.
” കൊയിലാണ്ടിയിൽ ശിശുരോഗ വിഭാഗം.. ഞായർ ഉൾപ്പെടെ എല്ലാദിവസവും ” ശിശുരോഗ വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും